
കൊട്ടാരക്കര: കലോത്സവ വേദികളിൽ രവിവർമ്മയുടെ ചിത്രങ്ങളെ പാട്ടിലൂടെ ആത്മാവ് പകർന്ന ജയദേവകുമാർ (62) വിടവാങ്ങി. നിരവധി സംഗീത സന്ധ്യകളിലും കലാമേളകളിലും തന്റെ വേറിട്ട ശബ്ദം കൊണ്ടു ശ്രദ്ധേയനായ അദ്ദേഹം ഏറെക്കാലമായി രോഗാവസ്ഥയിലായിരുന്നു.
പ്രമേഹവും വൃക്കരോഗവും അവശതയുണ്ടാക്കിയപ്പോഴും സംഗീതത്തിലേക്ക് അഭയം തേടിയ ജയദേവകുമാർ, അവസാന നാളുകളും പാട്ടുമായി ഇഴചേർന്നു കഴിഞ്ഞു. കലയപുരം സംഘത്തിന്റെ പ്രധാന ഭാഗമായിരുന്ന അദ്ദേഹം, നമുക്ക് അവിസ്മരണീയമായ സംഗീതസമ്മാനങ്ങൾ നൽകിക്കൊണ്ടായിരുന്നു യാത്രയായി.
ഒരു കാലത്ത് കലോത്സവ വേദികൾ ആവേശത്തോടെ കാത്തിരുന്ന ആ ശബ്ദം ഇനി നിശ്ശബ്ദമായിരിക്കും. പക്ഷേ, അദ്ദേഹത്തിന്റെ ഗാനങ്ങൾ ഓർമ്മകളിൽ എന്നും ശാശ്വതമാകും
ജയദേവകുമാറിന്റെ സംസ്കാര ചടങ്ങുകൾ ഏപ്രിൽ 3 വ്യാഴം 3.00PM ന് , കൊട്ടാരക്കരയിൽ പൊതുദർശനം 2.00 മണിമുതൽ കലയപുരം ആശ്രയയിൽ