AmericaKeralaLatest NewsLifeStyleNewsSports

വേൾഡ് മാസ്റ്റേഴ്സ് ചാമ്പ്യൻ എം.ജെ ജേക്കബിന് ന്യൂയോർക്കിൽ അഭിമാനോപഹാരം

ന്യൂയോർക്ക് : ന്യൂയോർക്കിലെ കേരളാ സെന്ററിൽ (1824 Fairfax St, Elmont) നാളെ വൈകിട്ട് 6 മണിക്ക് എം.ജെ ജേക്കബിനെ സ്വീകരിക്കാനൊരുങ്ങി സുഹൃത്തുക്കളും നാട്ടുകാരും. ഫ്ലോറിഡയിൽ നടന്ന വേൾഡ് മാസ്റ്റേഴ്സ് അത്‌ലറ്റിക് മത്സരത്തിൽ 80 മീറ്റർ ഹർഡിൽസിൽ പങ്കെടുത്ത് ഇന്ത്യയുടെ അഭിമാനമായി മാറിയ ജേക്കബിനാണ് ഈ സ്നേഹോപഹാരം.

99 രാജ്യങ്ങളിൽ നിന്നായി 3500ൽ അധികം മുതിർന്ന കായികതാരങ്ങൾ പങ്കെടുത്ത ഈ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച രണ്ട് പേരിൽ ഒരാളായിരുന്നു എം.ജെ ജേക്കബ്. അത്ലറ്റിക് മേഘലയിൽ രാജ്യാന്തര തലത്തിൽ ഇന്ത്യയുടെ പേരു ഉയർത്തിയ ജേക്കബിന്റെ നേട്ടം പ്രവാസി സമൂഹത്തിനും അഭിമാനാവകാശമാണ്.

എല്ലാവരെയും ഈ ചടങ്ങിലേക്ക് സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നതായി സംഘാടകർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: ജെനു ജേക്കബ് (516 957 0716), ജെസ്സി ജെയിംസ് (516 603 1749).

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button