AmericaCrimeIndiaLatest NewsLifeStyleSports

നിലവാരമേറിയ മത്സരം; മാർ മാക്കീൽ ബാസ്‌ക്കറ്റ്‌ബോൾ ടൂർണമെന്റ് സമാപിച്ചു

ടാംപ സേക്രഡ് ഹാർട്ട് ക്നാനായാ കത്തോലിക്കാ ഫൊറോന പള്ളിയിൽ നടന്ന പതിനൊന്നാമത് മാർ മാക്കീൽ ബാസ്‌ക്കറ്റ്‌ബോൾ ടൂർണമെന്റ് വിജയകരമായി സമാപിച്ചു. ഫ്ലോറിഡയിലെ വിവിധ മലയാളി ക്രൈസ്‌തവ ദേവാലയങ്ങളിൽ നിന്നുള്ള മിഡിൽ സ്‌കൂൾ, ഹൈസ്‌കൂൾ, കോളജ് വിഭാഗങ്ങളിലായി 15 ടീമുകൾ ടൂർണമെന്റിൽ പങ്കെടുത്തു.

മിഡിൽ സ്‌കൂൾ വിഭാഗത്തിൽ ടാംപ സേക്രഡ് ഹാർട്ട് ക്നാനായാ കത്തോലിക്കാ ഫൊറോന പള്ളി ടീം ഒന്നാം സ്ഥാനവും ഹോളിവുഡ് സിയോൺ അസംബ്ലി ഓഫ് ഗോഡ് ചർച്ച് രണ്ടാം സ്ഥാനവും നേടി. ഹൈസ്‌കൂൾ വിഭാഗത്തിൽ ടാംപ സേക്രഡ് ഹാർട്ട് ക്നാനായാ കത്തോലിക്കാ ഫൊറോന പള്ളിയുടെ എ ടീമും ബി ടീമും യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ സ്വന്തമാക്കി. കോളജ് വിഭാഗത്തിൽ കോറൽ സ്പ്രിങ്‌സ് ഔർ ലേഡി ഓഫ് ഹെൽത്ത് സിറോ മലബാർ പള്ളി ജേതാക്കളായപ്പോൾ, സെഫ്‌നിർ സെന്റ് ജോസഫ് സിറോ മലബാർ പള്ളി രണ്ടാം സ്ഥാനത്തെത്തി.

വിജയികൾക്ക് ട്രോഫികളും കാഷ് അവാർഡുകളും ടാംപ സേക്രഡ് ഹാർട്ട് ക്നാനായാ കത്തോലിക്കാ ഫൊറോന പള്ളി വികാരി ഫാ. ജോസ് ആദോപ്പിളിലും അസിസ്റ്റന്റ് വികാരി ഫാ. ജോബി പൂച്ചുകണ്ടത്തിലും ചേർന്ന് വിതരണം ചെയ്തു. ജസ്റ്റിൻ മറ്റത്തിൽപറമ്പിൽ, ജെഫ്രി ചെറുതാന്നിയിൽ, ഡസ്റ്റിൻ മുടീകുന്നേൽ, എബിൻ തടത്തിൽ, ഷോൺ മാക്കീൽ, സൈമൺ പൂഴിക്കുന്നേൽ, ജോസ്‌ലിൻ പുതുശ്ശേരിൽ, ജെറിൻ പഴേമ്പള്ളിൽ, സാബിൻ പൂവത്തിങ്കൽ, ആൽബി തെക്കേക്കുറ്റ്, ജോയ്‌സൺ പഴേമ്പള്ളിൽ, രാജീവ് കൂട്ടുങ്കൽ, ബേബി മാക്കീൽ, ജോസ്‌മോൻ തത്തംകുളം, റെനി പച്ചിലമാക്കിൽ, കിഷോർ വട്ടപ്പറമ്പിൽ, ജിമ്മി കളപ്പുരയിൽ എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പരിപാടികൾക്ക് മികവേകി.

കോട്ടയം ക്‌നാനായ കത്തോലിക്കാ അതിരൂപതയുടെ പ്രഥമ മെത്രാനായ ദൈവദാസൻ ബിഷപ് മാർ മാത്യു മാക്കീലിന്റെ സ്മരണയിൽ കഴിഞ്ഞ പതിനൊന്ന് വർഷമായി ഈ ടൂർണമെന്റ് സംഘടിപ്പിച്ചു വരുന്നു. മത്സരത്തിന്റെ ഭാഗമായി ഇടവകയിലെ മെൻസ് മിനിസ്ട്രിയുടെയും വിമൻസ് മിനിസ്ട്രിയുടെയും നേതൃത്വത്തിൽ വിഭവസമൃദ്ധമായ ഭക്ഷണശാല ഒരുക്കിയിരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button