AmericaCommunityLatest News

വെള്ളാപ്പള്ളിയുടെ പരാമർശം അടിസ്ഥാനരഹിതം; നോർത്ത് അമേരിക്കൻ പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം 

ന്യൂയോർക്ക്: പെന്തക്കോസ്ത് സമൂഹത്തിനെതിരെ അടിസ്ഥാനരഹിതവും അനാവശ്യവുമായ പ്രസ്താവനകൾ നടത്തിയ വെള്ളാപ്പള്ളി നടേശൻ, ക്രൈസ്തവ സമുഹത്തോട് മാതൃകപരമായി മാപ്പ് പറയണമെന്ന് നോർത്ത് അമേരിക്കൻ കേരള പെന്തക്കോസ്തൽ റൈറ്റേഴ്സ് ഫോറം ആവശ്യപ്പെട്ടു. ഇങ്ങനെയുള്ള മതവിദ്വേഷ പ്രസ്താവനകൾ സംഘടനകളുടെ നേത്യസ്ഥാനത്ത് ഇരിക്കുന്നവർ ഒഴിവാക്കണം. പെന്തക്കോസ്ത് സഭകൾ പണം നൽകി നിർബന്ധിതമായി മതം മാറ്റുന്നുവെന്ന വെള്ളാപ്പള്ളി നടേശൻ്റെ പ്രസ്താവന വാസ്തവ വിരുദ്ധവും ചരിത്രത്തിലുള്ള അദ്ദേഹത്തിൻ്റെ അജ്ഞത വെളിപ്പെടുത്തുന്നതുമാണ്. ഇഷ്ടമുള്ള മതം തെരഞ്ഞെടുക്കുന്നത് വ്യക്തി സ്വാതന്ത്ര്യം ആണ്. 

മത പരിവർത്തനം കുറ്റകരമായ ഒരു പ്രവൃത്തിയല്ല. രാജ്യത്തിൻ്റെ ഭരണഘടന നൽകുന്ന അവകാശമാണ്. തങ്ങൾക്ക് ഇഷ്ടമുള്ള മതം സ്വീകരിക്കാനും ആചരിക്കാനും പ്രചരിപ്പിക്കാനും മതസ്ഥാപനങ്ങൾ നടത്താനുമുള്ള സ്വാതന്ത്ര്യം ഭരണഘടന നൽകുന്നുണ്ട്. ഇത് മറ്റാരുടെയും ഔദാര്യമല്ല. ഭാരതത്തിൽ നടന്നു കൊണ്ടിരിക്കുന്ന വർഗ്ഗീയ കലാപങ്ങൾ കണ്ടില്ലെന്നു നടിക്കുന്ന ശ്രീ. വെള്ളാപ്പള്ളി, മതേതര ഭാരതത്തിന്റെ ജനാധിപത്യ ബോധത്തെ അപഹസ്യക്കുന്ന ജാതിചിന്ത വെടിയണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം റൈറ്റേഴ്സ് ഫോറം പ്രസിഡന്റ് രാജൻ ആര്യപ്പള്ളിൽ അവതരിപ്പിച്ചു. വിശ്വാസികൾക്കുണ്ടായ മാനസിക സംഘർഷം പരിഹരിക്കാൻ വേണ്ട സത്വര നടപടികൾ സ്വീകരിക്കുവാൻ പ്രമേയത്തിലൂടെ യോഗം ആവശ്യപ്പെട്ടു.

സെക്രട്ടറി നിബു വെള്ളവന്താനം അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് സാം മാത്യൂ, ജോ സെക്രട്ടറി പാസ്റ്റർ എബിൻ അലക്സ്, ട്രഷറാർ ഡോ. ജോളി ജോസഫ്, ലേഡീസ് കോർഡിനേറ്റർ ഡോ. ഷൈനി സാം, വെസ്ളി മാത്യ എന്നിവർ പ്രസംഗിച്ചു.

വാർത്ത: വെസ്ളി മാത്യൂ –

മീഡിയ കോർഡിനേറ്റർ

(കെ.പി.ഡബ്ള്യു.എഫ് )

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button