AmericaCommunityLatest News

മാർത്തോമ്മാ ഫാമിലി കോൺഫറൻസ്  രജിസ്ട്രേഷൻ ന്യൂയോർക്ക്  സെൻറ്. തോമസ്, സെൻറ്. ആൻഡ്രൂസ്, സെൻറ്. ജെയിംസ്, ബഥനി,   എന്നീ  ഇടവകകളിൽ തുടക്കമായി.

ന്യൂയോർക്ക് : മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്കൻ ഭദ്രാസന ഫാമിലി കോൺഫറൻസ് കമ്മിറ്റിയിൽ നിന്നുള്ള ഓരോ  സംഘങ്ങൾ   മാർച്ച് 9, 16, 23 എന്നീ തീയതികളിൽ  ന്യൂയോർക്ക് സെൻറ്. ആൻഡ്രൂസ്,  സെൻറ്. തോമസ്,   സെൻറ്. ജെയിംസ്, ബഥനി എന്നീ  ഇടവകകൾ  സന്ദർശിച്ചു.

ഇടവക വികാരിമാരായ റവ. ടി.എസ്സ്. ജോസ്,  റവ. ജോൺ ഫിലിപ്പ്, റവ. അജിത് വർഗീസ്, റവ. ജോബിൻ ജോൺ, എന്നിവർ സന്ദർശകരെ അതാതു ഇടവകകളിലേക്കു സ്വാഗതം ചെയ്‌തു.

കോൺഫ്രൻസിൻറെ ചുമതലക്കാർ, കോൺഫ്രൻസിൻറെ സ്ഥലം, തീയതി, പ്രസംഗകർ, കോൺഫ്രൻസ് തീം, സുവനീറിൻ്റെ വിശദാംശങ്ങൾ, ആദ്യമായി ഉൾപ്പെടുത്തിയിട്ടുള്ള സ്പോൺസർഷിപ്പ് പാക്കേജ്  അതിലെ ആകർഷണീയമായ അവസരങ്ങൾ എന്നിവയും ഫാമിലി കോൺഫ്രൻസിൽ ഇദംപ്രഥമമായി ക്രമീകരിക്കുന്ന  അമേരിക്കയിൽ ജനിച്ചു വളർന്നവർക്കായുള്ള ട്രാക്, ഭിന്ന ശേഷിക്കാർക്കുള്ള ട്രാക്ക്, എന്നിവയെപ്പറ്റിയും  പ്രസ്‌താവന നടത്തുകയും അന്തിമ തീയതിക്കായി കാത്തിരിക്കാതെ എല്ലാവരും രജിസ്റ്റർ ചെയ്യാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്‌തു.

തോമസ് ജേക്കബ്, കുര്യൻ തോമസ്, ഏബ്രഹാം തരിയത്, തോമസ് ബിജേഷ്, തോമസ്  മാത്യു, ഈപ്പൻ കെ. ജോർജ്, സൂസൻ ചെറിയാൻ വര്ഗീസ്, ഗ്യാനെൽ പ്രമോദ്, അലൻ വര്ഗീസ്, റിയ വര്ഗീസ്, മേരിക്കുട്ടി എബ്രഹാം, സി.വി. സൈമൺകുട്ടി, ബിജു ചാക്കോ, ശമുവേൽ  കെ. ശമുവേൽ, ചെറിയാൻ വർഗീസ്, ജിഷു ശമുവേൽ, സ്നേഹ ഷോൺ, എന്നിവർ സന്ദർശക ടീമിലുണ്ടായിരുന്നു.

ഇടവകകൾ  നൽകിയ  മികച്ച പിന്തുണക്ക് ഇടവക വികാരിമാരോടും ഇടവകാംഗങ്ങളോടും കോൺഫറൻസ് ടീം നിസ്സീമമായ കടപ്പാട് അറിയിച്ചു.

ജീമോൻ റാന്നി

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button