മറിയാമ്മ മത്തായി (80) ബെൻസേലത്തിൽ അന്തരിച്ചു

ബെൻസേലം: ഫിലഡൽഫിയയിലെ അസ്സൻഷൻ മാർത്തോമാ പള്ളി ഇടവകാംഗവുമായ മറിയാമ്മ മത്തായി (80) ബെൻസേലത്തിൽ അന്തരിച്ചു. തട്ടയ്ക്കാട് കുമ്പനാട് പള്ളിക്കിഴക്കേതിൽ പരേതരായ തോമസ് വറുഗീസിന്റെയും ശോശാമ്മ വറുഗീസിന്റെയും മകളും, പുല്ലാട് വരയന്നൂർ ഉമ്മഴങ്ങത്ത് മത്തായി തോമസിന്റെ ഭാര്യയുമായിരുന്നു.
മക്കൾ മേബൽ, മേബിൾ, മേബി. മരുമക്കൾ തോമസ് ചാണ്ടി, അജി ജോൺ, ഉമ്മൻ ഡാനിയൽ. കൊച്ചുമക്കൾ മെലിസ, മെറിൻ, എലീന, ഷോൺ, മേഗൻ, ആഷ്‌ലി, ജോഷ്വ, സാറ.
പൊതുദർശനവും സംസ്ക്കാര ശുശ്രൂഷകളും ഏപ്രിൽ 9 ന് രാവിലെ 9:15 മുതൽ ഉച്ചയ്ക്ക് 12:15 വരെ ഫിലഡൽഫിയ അസ്സൻഷൻ മാർത്തോമാ പള്ളിയിൽ (10197 Northeast Ave, Philadelphia, PA 19116) നടക്കും. തുടർന്ന് ഉച്ചയ്ക്ക് 12:45 ന് റോസ്‌ഡെയ്ൽ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിലാണ് സംസ്ക്കാരം (3850 Richlieu Rd, Bensalem, PA 19020).
ഇന്ന് വൈകിട്ട് 4 മണിക്ക് മകളായ മേബലിന്റെയും മരുമകനായ തോമസ് ചാണ്ടിയുടെയും വീട്ടിൽ (2952 Columbia Dr, Bensalem, PA 19020) പ്രത്യേക പ്രാർത്ഥനയും അനുസ്മരണവും നടത്തപ്പെടും.