പരദേശിയുടെ വഴി: ജാക്‌സൺ ഹൈറ്റ്‌സ് സെന്റ് മേരീസ് ഇടവകയിൽ ഫാമിലി/യൂത്ത് കോൺഫറൻസിന് ഊജ്ജ്വല തുടക്കം

ജാക്‌സൺ ഹൈറ്റ്‌സ് (ന്യൂയോർക്ക്): 2025-ലെ ഫാമിലി/യൂത്ത് കോൺഫറൻസിന്റെ കിക്കോഫിനും റജിസ്ട്രേഷനും ജാക്‌സൺ ഹൈറ്റ്‌സ് സെന്റ് മേരീസ് ഓർത്തഡോക്‌സ് ഇടവകയിൽ ഉത്സാഹഭരിതമായ തുടക്കമായി. കോൺഫറൻസിന്റെ മുഖ്യ സംഘാടകരായ ജോൺ താമരവേലിൽ, ഐറിൻ ജോർജ്, പ്രേംസി ജോൺ, ഫിയോണ ജോൺ, ആൽവിൻ സോട്ടർ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. വികാരി ഫാ. ജോൺ തോമസ് അനുഗ്രഹ സന്ദേശം നൽകുകയും ഫാ. ഗീവർഗീസ് വറുഗീസ് കോൺഫറൻസിന് താങ്ങും പിന്തുണയും പ്രഖ്യാപിക്കുകയും ചെയ്തു.
കോൺഫറൻസിന്റെ അടിസ്ഥാനഘടനയും പ്രവർത്തന പദ്ധതികളും വ്യക്തമാക്കുന്നതിനായി ജോൺ താമരവേലിൽ ടീമിനെ പരിചയപ്പെടുത്തി. ഐറിൻ ജോർജ് തീയതി, സ്ഥലം, മുഖ്യ പ്രസംഗകർ തുടങ്ങിയ പ്രധാന വിവരങ്ങൾ വിശദീകരിച്ചു. പ്രേംസി ജോൺ രജിസ്ട്രേഷൻ പ്രക്രിയയും വ്യക്തികൾക്കും സ്ഥാപനങ്ങൾക്കുമുള്ള സ്പോൺസർഷിപ്പ് അവസരങ്ങളും അവതരിപ്പിച്ചു. സുവനീറിന്റെ തയാറെടുപ്പിനെക്കുറിച്ച് ഐറിൻ ജോർജും, എന്റർടൈൻമെന്റ് പരിപാടികൾക്കുറിച്ച് ഫിയോണ ജോണും വിശദീകരണം നൽകി. ഇടവകാംഗങ്ങളിലെയും സംഘടനകളിലെയും പങ്കാളിത്തം ആവശ്യപ്പെട്ട് സംഘടനാ ഭാരവാഹികൾ ആഹ്വാനം നടത്തി.
ഇടവകയുടെ ആത്മാർത്ഥമായ പിന്തുണയുടെ പ്രതീകമായി, കോൺഫറൻസിനായി സുവനീറിനുള്ള സംഭാവനയുടെ ചെക്ക് ഇടവക നേതാക്കൾ കമ്മിറ്റി അംഗങ്ങൾക്കു കൈമാറി. നിരവധി വ്യക്തികളും സ്ഥാപനങ്ങളും സ്പോൺസർഷിപ്പുകൾ, ആശംസകൾ, പരസ്യങ്ങൾ തുടങ്ങിയവയിലൂടെ ദൃഢമായ പിന്തുണ പ്രഖ്യാപിച്ചു. കോൺഫറൻസിനുള്ള ഈ പിന്തുണ സംഘാടകർക്കും പങ്കാളികൾക്കുമുള്ള വലിയ പ്രചോദനമായിത്തീർന്നു.
2025 ജൂലൈ 9 മുതൽ 12 വരെ കനക്‌ടികട്ട് സ്റ്റാംഫർഡിലുള്ള ഹിൽട്ടൺ ഹോട്ടൽ & എക്‌സിക്യൂട്ടീവ് മീറ്റിങ് സെന്ററിലാണ് കോൺഫറൻസ് നടക്കുന്നത്. ‘The Way of the Pilgrim’ (പരദേശിയുടെ വഴി) എന്നതാണ് പ്രമേയം. റവ. ഡോ. നൈനാൻ വി. ജോർജ്, റവ. ഡോ. ടിമത്തി (ടെന്നി) തോമസ്, ഫാ. ജോൺ (ജോഷ്വ) വർഗീസ്, റവ. ഡീക്കൻ അന്തോണിയോസ് (റോബി) ആന്റണി എന്നിവരാണ് മുഖ്യ പ്രാസംഗികർ.
കൂടുതൽ വിവരങ്ങൾക്ക് www.fycnead.org സന്ദർശിക്കുകയോ, ഫാ. അബു വർഗീസ് പീറ്റർ (914-806-4595), ജെയ്‌സൺ തോമസ് (917-612-8832), ജോൺ താമരവേലിൽ (917-533-3566) എന്നിവരുമായി ബന്ധപ്പെടുകയോ ചെയ്യാവുന്നതാണ്.