പൊതുരാഷ്ട്രജീവിതത്തില്‍ നിന്നും പിന്മാറുന്നില്ലെന്ന് കമല ഹാരിസ്

വാഷിംഗ്ടണ്‍: അമേരിക്കയിലെ മുന്‍ വൈസ് പ്രസിഡന്റ് കമല ഹാരിസ് പൊതുവേദികളില്‍ നിന്നും അകന്ന് നില്‍ക്കുന്നതിനെ തുടര്‍ന്ന് ജനങ്ങളില്‍ പല തരത്തിലുള്ള അഭ്യൂഹങ്ങള്‍ ഉയർന്നിരുന്നു. രാഷ്ട്രീയത്തില്‍ നിന്ന് പിന്മാറുകയാണെന്നായിരുന്നു ചില വിലയിരുത്തലുകള്‍. എന്നാല്‍ ഈ അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് കമല ഹാരിസ് നേരത്തെക്കാളും ശക്തമായി തന്നെ രംഗത്തെത്തി.
ഏപ്രില്‍ 4-ന് കലിഫോര്‍ണിയയില്‍ നടന്ന ‘ലീഡിങ് വിമന്‍ ഡിഫൈന്‍ഡ്’ ഉച്ചകോടിയില്‍ പങ്കെടുത്തപ്പോഴായിരുന്നു കമല ഹാരിസ് തന്റെ നിലപാട് തുറന്നു പറഞ്ഞത്. “ഞാന്‍ എവിടേക്കും പോകുന്നില്ല,” എന്ന ശക്തമായ വാക്കുകള്‍ മുഖേനയാണ് അവര്‍ പൊതുരാഷ്ട്രജീവിതത്തില്‍ നിന്ന് പിന്മാറുന്നില്ലെന്നത് വ്യക്തമാക്കിയത്.
ട്രംപ് ഭരണകാലത്തുണ്ടായിരുന്ന അസ്വസ്ഥതകളെ കുറിച്ചും ഹാരിസ് തുറന്നടിച്ചു. ഇപ്പോള്‍ അമേരിക്ക നേരിടുന്ന പ്രശ്‌നങ്ങള്‍ ഒരു വിധത്തില്‍ പ്രതീക്ഷിച്ചിരുന്നതാണെന്നും അതിനാലാണ് ഏറെ ഭയപ്പെടുന്നുണ്ടെന്നും അവര്‍ പറഞ്ഞു. രാജ്യത്തിന് മാത്രമല്ല, ആഗോള തലത്തിലും ട്രംപ് ഭരണത്തെ പിന്തുടരുന്ന നീക്കങ്ങള്‍ പ്രതികാരതീവ്രമായ സംഭവങ്ങളിലേക്കാണ് നയിച്ചതെന്നും അവര്‍ പറഞ്ഞു.
പൊതു രംഗത്ത് താനുണ്ട്, മുന്നോട്ടും ഉണ്ടാവുമെന്ന് കമല ഹാരിസ് തന്റെ വാക്കുകള്‍ വ്യക്തമാക്കിയപ്പോള്‍ ഒരു മാറ്റവുമില്ലാതെ സജീവമായി മുന്നോട്ട് പോവാനുള്ള ദൃഢനിശ്ചയം അവര്‍ വീണ്ടും ആവര്‍ത്തിച്ചു.