ട്രംപ് തീരുവ ഭീഷണി: വ്യാപാര ചര്‍ച്ചയില്‍ ഇന്ത്യക്ക് മുന്‍നിര സ്ഥാനം – യുഎസ്

വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ തീരുവ ഭീഷണിക്കിടെ, വ്യാപാര ചര്‍ച്ചയ്ക്ക് മുന്‍നിരയിലുള്ള രാജ്യങ്ങളില്‍ ഇന്ത്യയും ഉള്‍പ്പെടുന്നുെന്ന് യു.എസ് ട്രഷറി സെക്രട്ടറി സ്‌കോട്ട് ബെസെന്റ്.
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോലിന്‍ ലീവിറ്റിനൊപ്പം നടത്തിയ പത്രസമ്മേളനത്തില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. ജപ്പാന്‍, ദക്ഷിണ കൊറിയ, ഇന്ത്യ തുടങ്ങിയ രാജ്യങ്ങള്‍ ചൈനയുടെ അയല്‍ക്കാരാണെന്നും, ഇവരോടൊപ്പം വ്യാപാര ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ബെസെന്റ് പറഞ്ഞു.
“ഇന്ന് ഞാന്‍ വിയറ്റ്‌നാമിനെ കണ്ടു. ജപ്പാനും ദക്ഷിണകൊറിയയും ഇന്ത്യയും ചര്‍ച്ചയ്ക്കായി കാത്തിരിക്കുകയാണ്. ഇത്തരം ചര്‍ച്ചകള്‍ മാര്‍ഗരേഖപ്പെടുത്തുന്ന നടപടികളാണ് നാം സ്വീകരിക്കുന്നത്,” അദ്ദേഹം വ്യക്തമാക്കി.
ചൈനയ്‌ക്കെതിരെയുള്ള പകരച്ചുങ്കവും അതിന്റെ ദുഷ്പ്രഭാവവും ഉയര്‍ത്തിക്കാട്ടിയ ട്രഷറി സെക്രട്ടറി, “ചൈനയുടെ സാമ്പത്തിക നയങ്ങളാണ് ആധുനിക ലോകചരിത്രത്തിലെ ഏറ്റവും അസന്തുലിതമായ സമ്പദ് വ്യവസ്ഥ സൃഷ്ടിച്ചത്. അമേരിക്കയ്‌ക്കെതിരെയും ലോകത്തിനെതിരെയും ചൈന വലിയ പ്രശ്നമാണ്,” എന്ന് കടുപ്പം കൂട്ടി.
ഇത് ഒരു ‘വ്യാപാര യുദ്ധം’ എന്നല്ല, പക്ഷേ ചൈന കൂടുതല്‍ വഷളായിരിക്കുന്നു എന്നും ട്രംപിന്റെ നിലപാട് അതിനോട് ധൈര്യത്തോടെ പ്രതികരിച്ചതായും അദ്ദേഹം വ്യക്തമാക്കി. “വ്യാപാര പങ്കാളികളുമായി ഒരു പരിഹാരമെന്ന ലക്ഷ്യത്തോടെ ആമേരിക്ക മുന്നോട്ടുപോകുന്നു,” ബെസെന്റ് കൂട്ടിച്ചേര്‍ത്തു.
ട്രംപിന്റെ പകരം തീരുവ 75-ലധികം രാജ്യങ്ങളെ വ്യാപാര ചര്‍ച്ചയ്ക്കായി പ്രേരിപ്പിച്ചുവെന്നും, ഈ രാജ്യങ്ങളോട് നടത്തിയ ചര്‍ച്ചയുടെ പശ്ചാത്തലത്തില്‍ പുതിയ തീരുവ 90 ദിവസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുന്നതായും അദ്ദേഹം അറിയിച്ചു.