ബാബുതോമസ് പണിക്കർ (72) അന്തരിച്ചു

കുണ്ടറ: കല്ലുംപുറത്ത് കുടുംബാംഗവും മെക്കിനിയിലെ സെൻറ് പോൾസ് ഓർത്തഡോക്സ് ഇടവകയിലെ സജീവ അംഗമായ അനൂപ് പണിക്കറിന്റെ പിതാവുമായ ബാബു തോമസ് പണിക്കർ (72) നിര്യാതനായി. ഡാലസിൽ നിന്നു അല്പദിവസം മുൻപ് കേരളത്തിലേക്ക് എത്തിയതായിരുന്നു ബാബു തോമസ്. അപ്രതീക്ഷിതമായ അന്ത്യം കുടുംബത്തെയും സുഹൃത്തുകളെയും ദുഃഖത്തിലാഴ്ത്തിയിരിക്കുന്നു.
ഭാര്യ: എസ്ഥേറമ്മ (തേവലക്കര അരുവിച്ചിറക്കര കിഴക്കേടത്ത് കുടുംബം). മക്കൾ: അനൂപ് പണിക്കർ (ഡാലസ്), അനുജ് പണിക്കർ (ഡിട്രോയിറ്റ്). മരുമക്കൾ: ജീന എബ്രഹാം (ഡാലസ്), അനൂപ് ജോൺ (ഡിട്രോയിറ്റ്). കൊച്ചുമക്കൾ: റ്റീഷ, പ്രവീൺ. സഹോദരങ്ങൾ: ജോൺ പണിക്കർ, തോമസ് പണിക്കർ, ഐസക് പണിക്കർ, ജോർജ് പണിക്കർ, മാമച്ചൻ, ഡെയ്സി, മേഴ്‌സി, ആശ, ഗ്രേസി, പരേതയായ സൂസി.
ബാബു തോമസ് പണിക്കരുടെ നിര്യാണത്തിൽ മെക്കിനി സെൻറ് പോൾസ് ഓർത്തഡോക്സ് ഇടവക വികാരി വെരി റവ. രാജു ദാനിയേൽ കോർ എപ്പിസ്കോപ്പ അനുശോചനം രേഖപ്പെടുത്തി.
സംസ്കാര ശുശ്രൂഷ ഏപ്രിൽ 12 ശനിയാഴ്ച കുണ്ടറ ഓർത്തഡോക്സ് വലിയ പള്ളിയിൽ നടത്തപ്പെടും. കൂടുതൽ വിവരങ്ങൾക്ക്: അനൂപ് പണിക്കർ, ഡാലസ് – 636 253 0924.