AmericaCrimeLatest NewsNews

കാനഡയിൽ നിന്നും മലയാളി യുവാവ് കാണാതായി

കാലടി : മലയാറ്റൂരിനടുത്ത് നീലീശ്വരത്തെ പുതുശേരി ഫിന്റോ ആന്റണി (39) കാനഡയിൽ നിന്ന് കാണാതായി. ഏപ്രിൽ 5 മുതൽ ഫിന്റോയെയും അദ്ദേഹത്തിന്റെ ജിപിഎസ് സംവിധാനം ഉണ്ടായിരുന്ന വാഹനവുമായും കാണാനില്ലെന്ന് കാനഡ പൊലീസ് അറിയിച്ചു.

ഫിന്റോ കഴിഞ്ഞ 12 വർഷമായി കാനഡയിൽ ജോലി ചെയ്യുകയായിരുന്നു. ആറ് മാസമായി ഭാര്യയും രണ്ടു കുട്ടികളും കൂടെയുണ്ട്. കാണാതായ ദിവസം ഫോൺ വീട്ടിലായിരുന്നു.കാനഡ പൊലീസ് ഈ വിവരം ബുധനാഴ്ച പത്രത്തിലൂടെയാണ് അറിയിച്ചത്. ഫിന്റോയുടെ ഭാര്യ നീലീശ്വരത്തെ പൂണേലി ധന്യയാണ്. കുടുംബവും സുഹൃത്തുക്കളും അതീവ ആശങ്കയിലാണ്. പൊലീസ് തിരച്ചിൽ ശക്തമാക്കി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button