CrimeKeralaLatest NewsNews

മൂന്നാറിൽ ഒളിവിൽ കഴിയുന്നതിനിടെ പിടിയിലായ പാസ്റ്റർ; പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച കേസിൽ പിടിയിലായത് പോക്‌സോ കുറ്റവാളി

കോയമ്പത്തൂർ: പ്രായപൂർത്തിയാകാത്ത കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ കിങ്സ് ജനറേഷൻ ചർച്ച് സ്ഥാപകനും പാസ്റ്ററുമായ ജോൺ ജെബരാജ് (37) പിടിയിൽ. മൂന്നാറിൽ ഒളിവിൽ കഴിയുന്നതിനിടെയായിരുന്നു കോയമ്പത്തൂർ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ വർഷം മേയിൽ ജോണിന്റെ കോയമ്പത്തൂരിലെ വീട്ടിൽ നടത്തിയ ഒരു സ്വകാര്യ പാർട്ടിക്കിടെയാണ് കുട്ടികളെ പീഡിപ്പിച്ചതെന്ന് പരാതിയിലുണ്ട്.

സംഭവം കുട്ടികളിൽ ഒരാൾ ബന്ധുവിനോട് വിവരിച്ചത് വഴിയായിരുന്നു കാര്യങ്ങൾ പുറത്തറിയുന്നത്. തുടർന്ന് കോയമ്പത്തൂർ സെൻട്രൽ ഓൾ വിമൻ പൊലീസിൽ പരാതി നൽകുകയും കേസിൽ പോക്‌സോ വകുപ്പ് പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു. പ്രതി കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയെങ്കിലും മദ്രാസ് ഹൈക്കോടതി അപേക്ഷ തള്ളുകയായിരുന്നു.

മാസങ്ങളായി ഒളിവിൽ കഴിയുകയായിരുന്നു ജോൺ ജെബരാജ്. രാജ്യം വിടാൻ ശ്രമം സാധ്യതയാക്കിയതിനെ തുടർന്ന് കോയമ്പത്തൂർ സിറ്റി പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിക്കുകയും, അന്വേഷണ സംഘങ്ങൾ രൂപീകരിച്ച് തിരച്ചിൽ ശക്തമാക്കുകയും ചെയ്തിരുന്നു.

അവസാനം മൂന്നാറിൽ ഒളിവിൽ കഴിയുന്നതിനിടെ പ്രതിയെ പിടികൂടി കോടതിയിൽ ഹാജരാക്കി. തുടർന്ന് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.

Show More

Related Articles

Back to top button