ലഹരി കുടുംബത്തെയും സമൂഹത്തെയും തകർക്കുന്ന മാരക വിപത്ത്.

ലഹരി കുടുംബത്തെയും സമൂഹത്തെയും തകർക്കുന്ന മാരകമായ വിപത്താണെന്ന് സിവിൽ എക്സ്സൈസ് ഓഫീസർ വിപിൻ. വി. ബി. പറഞ്ഞു.
കുട്ടികളാണ് ഇതിന് കൂടുതൽ ഇരകളാകുന്നത്. പെൺകുട്ടികളും ഇതിൽ പെട്ടിരിക്കുന്നു എന്നത് ഇതിന്റെ മാരക വ്യാപ്തി വെളിവാക്കുന്നു. അതു കൊണ്ട് തന്നെ രക്ഷിതാക്കൾ ഇതിൽ പ്രത്യേകം ശ്രദ്ധിക്കണം അദ്ദേഹം പറഞ്ഞു.രാജാ കേശവദാസ് എൻഎസ്എസ് കരയോഗം 4541 ന്റെ നേതൃത്വത്തിൽ ലഹരി വിരുദ്ധ പ്രചരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
തുടർന്ന് ലഹരി വിരുദ്ധ പ്രതിജ്ഞ എടുത്തു.
കരയോഗം പ്രസിഡന്റ് കെ.ആർ.ചന്ദ്രമോഹൻ പിള്ള അധ്യക്ഷത വഹിച്ചു.
കരയോഗം സെക്രട്ടറി ടി.മോഹനൻ,ട്രഷറർ എസ്.മധുസൂദനൻ പിള്ള, വനിതാ സമാജം താലൂക്ക് യൂണിയൻ പ്രസിഡന്റ് ഡോ. രമാദേവി, കരയോഗം ഭാരവാഹികളായ എസ്. മുരളീധരൻ നായർ,
ജി. വിനോദ് കുമാർ, ആർ. ഗോപിനാഥ്, സജി കൈമൾ, വനിതാ സമാജം ഭാരവാഹികളായ ശൈലജ ദേവി, ശ്യാമള വല്ലി, മിനി. എസ് എന്നിവർ സംസാരിച്ചു.