അമ്മമാരെ ആദരിച്ചു പമ്പയുടെ 2025-ലെ പ്രവര്‍ത്തനങ്ങളുടെ തുടക്കവും ഫിലഡല്‍ഫിയയില്‍

ഫിലഡല്‍ഫിയ: പമ്പ മലയാളി അസോസിയേഷന്‍ അമ്മമാരെ ആദരിച്ച് സംഘടിപ്പിക്കുന്ന മാതൃദിനാഘോഷവും 2025-ലെ പ്രവര്‍ത്തനങ്ങളുടെ തുടക്കവും മേയ് 10ന് വൈകിട്ട് 4.30 മുതല്‍ 8.30 വരെ സെന്റ് ലൂക്ക് എപ്പിസ്കോപ്പല്‍ ചര്‍ച്ച് ഓഡിറ്റോറിയത്തില്‍ നടക്കും.
അമ്മമാരുടെ സ്‌നേഹത്തിനും ത്യാഗങ്ങള്‍ക്കുമുള്ള നന്ദിയായി നടത്തുന്ന ഈ പരിപാടിയില്‍ നാട്ടിലെ വിവിധ രംഗങ്ങളില്‍ നിന്നുള്ള പ്രമുഖര്‍ പങ്കെടുക്കും. മുഖ്യാതിഥിയായി ഫൊക്കാന പ്രസിഡന്റ് സജിമോന്‍ ആന്റണി ഉണ്ടാകും.
പന്തസര്‍വ്വീസില്‍ അന്‍പത് വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ഫിലഡല്‍ഫിയയിലെ വിശ്വാസികളുടെ പ്രിയപെട്ട അച്ചന്‍ റവ. എം.കെ കുര്യക്കോസിനെ ചടങ്ങില്‍ ആദരിക്കും.
പമ്പയുടെ 25 വര്‍ഷത്തെ യാത്രയെക്കുറിച്ചുള്ള ആല്‍ബവും ഈ ദിവസം പ്രകാശനം ചെയ്യും. ഇത് നിര്‍വഹിക്കുന്നത് പെന്‍സില്‍വേനിയ സ്റ്റേറ്റ് പ്രതിനിധിയായ ജാരറ്റ് സോളമന്‍ ആകും.

ചടങ്ങുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ക്ക് ജോണ്‍ പണിക്കര്‍ (215-605-5109), ജോര്‍ജ് ഓലിക്കല്‍ (215-873-4365), സുമോദ് നെല്ലിക്കാല (267-322-8527), അലക്സ് തോമസ് (215-850-5268) എന്നിവരെ ബന്ധപ്പെടാവുന്നതാണ്.