GulfLatest NewsNews

യുഎഇയിൽ ശക്തമായ പൊടിക്കാറ്റ്, ജാഗ്രതാ നിർദേശം

ദുബായ് : യുഎഇയിൽ ശക്തമായ പൊടിക്കാറ്റ് തുടരുന്നു. രാവിലെ മുതൽ തുടങ്ങിയ കാറ്റ് മിക്കയിടത്തും ദൂരക്കാഴ്ച കുറയ്ക്കുകയും വാഹന സഞ്ചാരം മന്ദഗതിയിലാക്കുകയും ചെയ്തു. താപനിലയിൽ വീണ്ടും കുറവുണ്ടാകുമെന്ന് പ്രതീക്ഷിക്കാമെന്ന് നാഷനൽ സെന്റർ ഓഫ് മെറ്റീരിയോളജി (എൻഎംസി) അറിയിച്ചു.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അധികൃതർ പൊടിക്കാറ്റ് മുന്നറിയിപ്പുകളും നൽകിയിരുന്നു. ഇത് ദൂരക്കാഴ്ച കുറയ്ക്കുമെന്നും ദുബായ്, അബുദാബി, അൽ ഐൻ, അൽ ദഫ്ര പ്രദേശങ്ങളിലൂടെ യാത്ര ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്നും കെട്ടിടങ്ങളിലേക്ക് പൊടി കടക്കുന്നത് തടയാൻ  വാതിലുകളും ജനലുകളും അടച്ചിടണമെന്നും ആവശ്യപ്പെട്ടു.

ഇന്ന് താപനില 32 മുതൽ 37 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. കുറഞ്ഞ താപനില 22 മുതൽ 26 ഡിഗ്രി സെൽഷ്യസ് വരെയാകുമെന്നും പ്രതീക്ഷിക്കാം. രാജ്യത്തുടനീളം മിതമായതോ ശക്തമായതോ ആയ കാറ്റ് വീശും.

തീരദേശ, ദ്വീപ് പ്രദേശങ്ങളിൽ മണിക്കൂറിൽ 50 കിലോമീറ്റർ വരെയും പർവതങ്ങളിലും ഉൾപ്രദേശങ്ങളിലും മണിക്കൂറിൽ 40 മുതൽ 45 കിലോമീറ്റർ വരെയും വേഗത്തിലായിരിക്കും കാറ്റ് വീശുക. നാളെയും ശക്തമായ പൊടിക്കാറ്റ് തുടരുമെന്ന് എൻസിഎം പ്രവചിക്കുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button