HealthKerala

വിപിഎസ് ലേക്‌ഷോറിൽ ശബ്ദദിനാഘോഷംവിഘ്നേഷ് വോയ്സ് ഓഫ് ദ ഇയർ.

കൊച്ചി: വിപിഎസ് ലേക്‌ഷോറിൽ നടത്തിയ മൊഴിയാഴം ശബ്ദ മത്സരത്തിൽ വോയ്സ് ഓഫ് ദ ഇയർ ആയി തിരുവനന്തപുരം സ്വദേശി വിഘ്നേഷിനെ തിരഞ്ഞെടുത്തു.

ലോക ശബ്ദദിനത്തോട് അനുബന്ധിച്ച് നടത്തിയ വിപുലമായ ആഘോഷപരിപാടികളുടെ ഭാഗമായി ഹെഡ് ആൻഡ് നെക്ക് സയൻസസ്, ആവാസ് ക്ലിനിക്ക് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പൊതുജനങ്ങൾക്കായി ശബ്ദ മത്സരം നടത്തിയത്.  ഗാനാലാപനം, മിമിക്രി&ഡബ്ബിങ്, വോയ്സ് ആക്റ്റിംഗ് എന്നീ മൂന്ന് വിഭാഗങ്ങളിലാണ് മത്സരം സംഘടിപ്പിച്ചത്.  700ഓളം പേർ അപേക്ഷിച്ചതിൽനിന്ന് തിരഞ്ഞെടുത്ത 60 പേരാണ് മത്സരത്തിൽ പങ്കെടുത്തത്. ഗാനാലാപന മത്സരത്തിൽ ശ്രീലക്ഷ്മി ഒന്നാം സ്ഥാനവും കെ എ ഉഷ രണ്ടാം സ്ഥാനവും അതിഥി അനുരൂപ് മൂന്നാം സ്ഥാനവും നേടി. മിമിക്രി & ഡബ്ബിങ് മത്സരത്തിൽ ജോമറ്റ് എം ജെ ഒന്നാം സ്ഥാനം നേടി. റീന ബി ജെ യ്ക്ക് രണ്ടാം സ്ഥാനവും അഞ്‌ജലിയ്ക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. വോയ്സ് ആക്റ്റിംഗ് മത്സരത്തിൽ വിഘ്നേഷ് ഒന്നാം സ്ഥാനം നേടി. ഡോ. അഡോണി, ലക്ഷ്മി ജെ നായർ എന്നിവർക്കാണ് രണ്ടും മൂന്നും സ്ഥാനങ്ങൾ.

ആകാശവാണിയിലൂടെ പ്രേക്ഷകർക്ക് പ്രിയപ്പെട്ട ബാലേട്ടൻ
എന്ന ബാലകൃഷ്ണൻ പെരിയ, ആശചേച്ചി എന്ന ആശാലത, കർണാട്ടിക് സംഗീതജ്ഞൻ രാകേഷ് ആനയാടി, സംവിധായകൻ ഹക്കിംഷാ എന്നിവർ വിധികർത്താക്കളായി. ഐഡിയ സ്റ്റാർ സിംഗറിലൂടെ പ്രസിദ്ധനായ സുധീഷ് ശശികുമാർ നയിച്ച സംഗീതവിരുന്നും ആഘോഷപരിപാടികൾക്ക് മാറ്റ് കൂട്ടി.

സിഇഒ ജയേഷ് വി നായർ, ഹെഡ് ആൻഡ് നെക്ക് സയൻസസ് മേധാവി ഡോ. ഷോൺ ടി ജോസഫ് എന്നിവർ ആശംസയർപ്പിച്ചു.

Show More

Related Articles

Back to top button