AmericaLatest NewsPolitics

പി.കെ ബഷീർ എം.എൽ.എ ഹ്രസ്വ സന്ദർശനാർത്ഥം അമേരിക്കയിൽ

ന്യൂയോർക്ക്: ബഹാമസിലേക്കുള്ള യാത്രാമദ്ധ്യേ പി.കെ ബഷീർ എം എൽ എ അമേരിക്കയിൽ സന്ദർശനം നടത്തി. ഏപ്രിൽ 28 മുതൽ മെയ് 3 വരെ ബഹാമസിൽ വെച്ചു ചേരുന്ന കോമൺവെൽത്ത് അന്താരാഷ്ട്ര സമ്മേളനത്തിൽ പങ്കെടുക്കുന്ന ഇന്ത്യൻ സംഘത്തിൽ കേരള നിയമസഭയുടെ പ്രതിനിധിയാണ് പി.കെ. ബഷീർ. ഏറനാടിൻ്റെ ജനപ്രിയ ജനപ്രതിനിധിയും, വയനാട് ദുരിത ബാധിതർക്ക് മുസ്ലിം ലീഗ് സംഘടിപ്പിക്കുന്ന പുനരധിവാസ പദ്ധതികളുടെ മുഖ്യ നേതൃത്വം വഹിക്കുന്ന ബഷീർ, ഗാന്ധി കുടുംബവുമായി ഏറെ അടുപ്പം പുലർത്തുന്ന നേതാവു കൂടിയാണ്.

കേരള രാഷ്ട്രീയത്തിൽ എക്കാലത്തും ഓർമ്മിക്കപ്പെടുന്ന പരേതനായ സീതി ഹാജിയുടെ പുത്രനായ ബഷീർ, കേരള നിയമ സഭയിലെ ഏറ്റവും ശ്രദ്ധേയനായ സാമാജികരിൽ പ്രമുഖനാണ്. പിതാവിനെ പോലെ തന്നെ തനി ഏറനാടൻ ശൈലിയിൽ, നർമ്മം കലർത്തി, ചാട്ടുളിയായി നിഷ്ക്ളങ്കതയോടെ ഉരുളക്കുപ്പേരി പോലെ മറുപടി നൽകുന്ന ബഷീറിൻ്റെ നിയമസഭാ പ്രസംഗങ്ങൾ എതിരാളികൾക്ക് പോലും ഏറെ പ്രിയങ്കരമാണ്.

ബഷീറിൻ്റെ ബഹുമാനാർത്ഥം അമേരിക്കയിലെ വിവിധ നഗരങ്ങളിലെ കൂട്ടായ്മകളിൽ കെഎംസിസി നേതാക്കളായ യു.എ.നസീർ, ഇംതിയാസ് അലി, ഷാമിൽ കാട്ടുങ്ങൽ, ജൗഹർ ഷാ, കുഞ്ഞു പയ്യോളി, സഫ്വാൻ മടത്തിൽ, നജീബ് എളമരം, ഷെബീർ നെല്ലി, റിയാസ് മണ്ണാർക്കാട് എന്നിവരും, സാമൂഹ്യ പ്രവർത്തകരായ സമദ് പൊന്നേരി, ഹനീഫ് എരഞ്ഞിക്കൽ ഡോ. ഷാഹുൽ ഇബ്രാഹിം, ഉമാ ശങ്കർ, നൂറേങ്ങൽ റഫീഖ് അഹമ്മദ് തുടങ്ങിയവർ നേതൃത്വം നൽകി.

ലീഗ് ഓഫ് യുണൈറ്റഡ് കേരള അത്‌ലറ്റ്സ് (ലൂക്ക) ഡാളസില്‍ സംഘടിപ്പിക്കുന്ന ദേശീയ പിക്കിൾ ബാൾ ടൂർണമെൻ്റിൻ്റെ ഫൈനൽ മത്സരത്തിൽ ഏപ്രിൽ 26 ന് മുഖ്യാഥിതിയായി പങ്കെടുക്കുന്ന ബഷീർ, അടുത്ത ദിവസം ബഹാമസിലേക്ക് പോകും.

മെയ് നാലിന് അറ്റ്‌ലാന്റയിലെ മലയാളി കൂട്ടായ്മയിൽ പങ്കെടുത്ത ശേഷം അടുത്ത ദിവസം അദ്ദേഹം ഇന്ത്യയിലേക്ക് തിരിച്ചു പോകും.

റിപ്പോര്‍ട്ട്: യു.എ. നസീര്‍, ന്യൂയോര്‍ക്ക്

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button