AmericaAssociationsCommunityLatest NewsObituary

ഫ്രാൻസിസ് മാർപാപ്പക്ക് ഫൊക്കാനയുടെ കണ്ണീർ പൂക്കൾ: അനുശോചന യോഗം ഞായറാഴ്ച വൈകിട്ട് 8 മണിക്ക്.

ന്യൂ യോർക്ക്: മർദിതർക്കും പീഡിതർക്കുമൊപ്പം നിലകൊണ്ട ഫ്രാൻസിസ് മാർപാപ്പക്ക് ഫൊക്കാനയുടെ കണ്ണീർ പ്രണാമം. കരുണയുടെ, സ്നേഹത്തിന്റെ ശക്തമായ കരങ്ങളായിരുന്നു ഫ്രാൻസിസ് മാർപാപ്പയുടേത്.  ഒരു ജനകീയനായിരുന്ന  ഫ്രാൻസിസ് മാർപാപ്പ, ജാതിമതങ്ങൾക്ക് അതീതമായി എല്ലാ മനുഷ്യരെയും അദ്ദേഹം സ്നേഹിച്ചിരുന്നു , കരുണ വേണ്ടുനേടത്തെല്ലാം  ആ കരങ്ങൾ നീണ്ടു. ഫ്രാൻസിസ് മാർപാപ്പക്ക് ഫൊക്കാനയുടെ കണ്ണീർ പൂക്കൾ

ഫ്രാൻസിസ് മാർപാപ്പയുടെ  വിയോഗത്തിൽ  അനുശോചനം രേഹപ്പെടുത്തുന്നതിനും   അദ്ദേഹത്തെ അനുസ്മരിക്കുന്നതിനും വേണ്ടി  ഫൊക്കാന ഒരു അനുശോചന യോഗം 2025  ഏപ്രിൽ 27  ഞായറാഴ്ച വൈകിട്ട് 8 (EST )മണിക്ക് സൂമിൽ കുടി നടത്തുന്നു.
.
ZOOM Meeting ID: 201 563 6294
Passcode : 12345
Join Zoom Meeting Link:
https://us06web.zoom.us/j/2015636294?pwd=QUVJbjA0ZUpGSWhJVFZYNUNTdkNuUT09&omn=85168584608

Join our Cloud HD Video MeetingZoom is the leader in modern enterprise cloud communications.us06web.zoom.us

ഈ അനുശോചന മീറ്റിങ്ങിൽ  ഇന്ത്യയിൽ നിന്നും കേരളത്തിൽ നിന്നുമുള്ള മന്ത്രിമാർ ,  രാഷ്ട്രീയ പ്രമുഖർ , മതമേലധ്യക്ഷന്മാർ അമേരിക്കയിലെ  വിവിധ സംസ്കരിക നേതാക്കൾ  തുടങ്ങി നിരവധി പേർ പെങ്കെടുക്കും .

 ഫ്രാൻസിസ് മാർപാപ്പ ലോക സമാധാനത്തിന് വേണ്ടി പ്രവർത്തിച്ച വ്യക്തിയാണ്. മനുഷ്യസ്‌‌നേഹത്തിന്റെയും ലോക സമാധാനത്തിന്റെയും മഹത്തായ സന്ദേശം പ്രചരിപ്പിക്കുന്നതിനായിയാണ്  അദ്ദേഹം കൂടുതൽ സമയവും ചെലവഴിച്ചത് .  വ്യക്തിജീവിതവും വൈദിക ജീവിതവും ഒരുപോലെ ലോക നന്മക്ക് വേണ്ടി  സമർപ്പിച്ച മാതൃകാ വ്യക്തിത്വമായിരുന്നു  ഫ്രാൻസിസ് മാർപ്പാപ്പ.

മതസ്വാതന്ത്ര്യവും അഭിപ്രായസ്വാതന്ത്ര്യവും ഇല്ലാതെ സമാധാനം സാദ്ധ്യമാകില്ലെന്നായിരുന്നു മാർപ്പാപ്പയുടെ അഭിപ്രായം ,  മറ്റുള്ളവരുടെ കാഴ്‌ചപ്പാടുകളെ ബഹുമാനിക്കാനും ആദരിക്കാനും  അദ്ദേഹം വിശ്വാസികളോട്   അഭ്യർഥിക്കാറുണ്ടയിരുന്നു. വ്യതിചലിക്കാത്ത വിശ്വാസവും ആഴമായ ലാളിത്യവും, ദൈവ  വിശ്വാസവും  കൊണ്ട്  നല്ലിടയനായി അദ്ദേഹം മാതൃക കാട്ടി. അദ്ദേഹത്തിന്റെ വിയോഗത്തിൽ ഫൊക്കാനയുടെ കണ്ണീർ പ്രണാമം.

വിശ്വാസികൾക്ക് എക്കാലത്തെയും വെളിച്ചമായി ഫ്രാൻസിസ് പാപ്പ ഇനി നിത്യതയിൽ നിലകൊള്ളുമെന്നും  ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി അഭിപ്രായപ്പെട്ടു.

മാനവ രാശിക്ക്  മുഴുവൻ ദിശാബോധംനൽകിയ ,പാവപ്പെട്ടവരുടെ പ്രവാചകനായി, അശരണർക്ക് ആലംബമായി പ്രതിസന്ധികളിൽ കരുത്തനായി, വിശ്വാസികളുടെ ഹൃദയത്തിൽ അദ്ദേഹം എന്നും നിലകൊള്ളുമെന്ന് ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റിയും  , നാഷണൽ കമ്മിറ്റിയും  , ട്രുസ്ടീ ബോർഡും സംയുക്തമായി  അറിയിച്ചു. 

Show More

Related Articles

Back to top button