AmericaKeralaLatest NewsNewsObituary
ഫിലഡൽഫിയയിൽ മോട്ടോർസൈക്കിൾ അപകടം: 22കാരൻ മലയാളി യുവാവ് അതി ദാരുണമായി കൊല്ലപ്പെട്ടു

ഫിലഡൽഫിയ (പെൻസിൽവേനിയ): അമേരിക്കയിലെ പെൻസിൽവേനിയ സംസ്ഥാനത്ത് ഫിലഡൽഫിയയിൽ നടന്ന മോട്ടോർസൈക്കിൾ അപകടത്തിൽ 22കാരനായ മലയാളി യുവാവ് ദാരുണമായി മരണത്തിന് കീഴടങ്ങി.
ഫിലഡൽഫിയയിൽ താമസിക്കുന്ന തോമസ് വർഗീസിന്റെയും (ഷാജി) പരേതയായ സിൽജി തോമസിന്റെയും മകനായ ഷെയ്ൻ തോമസ് വർഗീസ് ആണ് ഏപ്രിൽ 24-നുണ്ടായ അപകടത്തിൽ മരിച്ചു.
യുവാവിന്റെ അപ്രതീക്ഷിത മരണവാർത്ത നാട്ടിലും പ്രവാസി സമൂഹത്തിലും വലിയ ദുഃഖമുണ്ടാക്കി. അപകടം സംബന്ധിച്ച് അധികവിവരങ്ങൾ വ്യക്തമായിട്ടില്ല. അന്വേഷണം തുടരുകയാണ്.

മൃതശരീരം നാട്ടിലെത്തിക്കാൻ നടപടി പുരോഗമിക്കുകയാണെന്നും ബന്ധുക്കൾ അറിയിച്ചു.