ലണ്ടനിലെ പാക് ഹൈക്കമീഷനിൽ നിന്നു പ്രകോപനം; പഹൽഗാം ഭീകരാക്രമണത്തിൽ പ്രതിഷേധിച്ച ഇന്ത്യക്കാരെ നോക്കി അസഭ്യം

ലണ്ടൻ: പഹല്‍ഗാം ഭീകരാക്രമണത്തിൽ 26 പേർ കൊല്ലപ്പെട്ടതിനെതിരെ ലോകമാകെ പാകിസ്ഥാനെതിരേ പ്രക്ഷുബ്ധതയിൽ പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ, ലണ്ടനിലെ പാക് ഹൈക്കമ്മീഷനിൽ നിന്നു ഉന്നത ഉദ്യോഗസ്ഥന്റെ ഭാഗത്ത് നിന്നു ഗുരുതരമായ പ്രകോപനം അരങ്ങേറി.
ലണ്ടനിലെ പാകിസ്ഥാൻ ഹൈക്കമ്മീഷന് മുന്നിൽ ഇന്ത്യക്കാർ സമാധാനപരമായി നടത്തിയ പ്രതിഷേധത്തിനിടെ പാകിസ്ഥാൻ ഡിഫൻസ് അറ്റാഷെ തൈമൂര്‍ റാഹത്ത് ആണ് അതിരുവിട്ട പെരുമാറ്റം കാട്ടിയത്. ഓഫീസിന്റെ ബാൽക്കണിയിൽ നിന്നു സമരക്കാരെ ചൂണ്ടി, കഴുത്തറുത്തുകളയുമെന്ന ഭീഷണിയുളള ആംഗ്യം കാട്ടുകയും, ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ അഭിനന്ദൻ വർത്തമാന്റെ പോസ്റ്റർ കയ്യിൽ പിടിച്ചു കൂടിയതും വലിയ വിവാദമാകുകയായിരുന്നു.
കഴിഞ്ഞ കാലത്ത് പാകിസ്ഥാൻ പിടികൂടി പിന്നീട് ഇന്ത്യയ്ക്ക് കൈമാറിയ അഭിനന്ദന്റെ ചിത്രത്തോടൊപ്പം ഇത്തരം പ്രകോപനാത്മക ആംഗ്യം കാണിച്ചതിൽ പ്രതിഷേധം വ്യാപകമാകുമ്പോൾ, സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയും വൻ വിമർശനങ്ങൾ ഉയരുകയും ചെയ്തു.
സമാധാനപരമായ പ്രകടനത്തിനെതിരെ ഇത്തരത്തിൽ അക്രമഭാവം കാട്ടിയതിൽ ഇന്ത്യക്കരടെ തമ്മിൽ കടുത്ത പ്രതിഷേധം ഉയർന്നിട്ടുണ്ട്. സംഭവത്തിനു പിന്നാലെ പ്രക്ഷോഭ സ്ഥലം ചെറിയ തോതിൽ സംഘർഷാവസ്ഥ അനുഭവപ്പെട്ടുവെന്ന റിപ്പോർട്ടുകളും പുറത്ത് വന്നിട്ടുണ്ട്.