AmericaLatest NewsNewsOther CountriesPolitics

അമേരിക്കന് കപ്പലുകൾക്ക് പാനമയും സൂയസും സൗജന്യമായി കടന്നുപോകാൻ അവസരം ഒരുക്കണം: ശക്തമായ നിലപാടുമായി ട്രംപ്

വാഷിംഗ്ടൺ: അമേരിക്കയുടെ സൈനികവും വാണിജ്യവുമായ കപ്പലുകൾക്ക് പാനമയും സൂയസ് കനാലുകളും സൗജന്യമായി കടന്നുപോകാൻ അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അമേരിക്ക ഇല്ലായിരുന്നെങ്കിൽ ഈ കനാലുകൾ നിലനിൽക്കുമായിരുന്നില്ലെന്ന് ട്രംപ് വ്യക്തമാക്കി. ഇക്കാര്യത്തിൽ ഉചിതമായ നടപടികൾ സ്വീകരിക്കാൻ സെനറ്റർ മാർകോ റൂബിയോയെ ചുമതലപ്പെടുത്തി കഴിഞ്ഞതായി ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.

1914ൽ യുഎസ് നിർമിച്ച പാനമ കനാൽ 1999ൽ പാനമയ്ക്ക് കൈമാറിയെങ്കിലും കരാർ ലംഘനം പറ്റിയതായി ട്രംപ് ആരോപിച്ചു. ചൈനയാണ് ഇപ്പോൾ പാനമ കനാലിന്റെ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്നതെന്നും അതിനാൽ കനാലിന്റെ നിയന്ത്രണം തിരിച്ചെടുക്കേണ്ട സാഹചര്യമുണ്ടെന്നുമാണ് ട്രംപിന്റെ നിലപാട്. അതിനായി സാമ്പത്തികമോ സൈനികമോ ആയ ശക്തി പ്രയോഗിക്കുന്നത് ഒഴിവാക്കാൻ കഴിയില്ലെന്ന് ട്രംപ് മുൻകൂട്ടി മുന്നറിയിപ്പ് നൽകി.

വടക്കേ അമേരിക്കയെയും തെക്കേ അമേരിക്കയെയും ബന്ധിപ്പിക്കുന്ന ഇടുങ്ങിയ ഭൂഖണ്ഡത്തിലൂടെയാണ് പാനമ കനാൽ കടന്നുപോകുന്നത്. യുഎസ് കണ്ടെയ്‌നർ ഗതാഗതത്തിന്റെ ഏകദേശം 40 ശതമാനവും ഈ കനാലിലൂടെയാണ് സഞ്ചരിക്കുന്നത്.

Show More

Related Articles

Back to top button