വാന്‍കൂവറില്‍ ഉത്സവത്തിനിടെ കാര്‍ ഇടിച്ചു: 11 പേര്‍ മരിച്ചു, പിടിയിലായ യുവാവിന് മാനസിക പ്രശ്നമെന്ന് പൊലീസ്

കാനഡ : കാനഡയിലെ വാന്‍കൂവറില്‍ നടന്ന തെരുവ് ഉത്സവത്തിനിടെ ഒരാള്‍ വാഹനം ഓടിച്ചു ജനക്കൂട്ടത്തിലേക്ക് ഇടിച്ചു കയറി. അപകടത്തില്‍ 11 പേരാണ് മരണപ്പെട്ടത്. നിരവധി പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു.
കൈ-ജി ആദം ലോ എന്ന 30 വയസ്സുള്ളയാളാണ് വാഹനമോടിച്ചിരുന്നത്. ഇയാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. മേല്‍കൂട്ടി കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തുമെന്നും പ്രോസിക്യൂട്ടര്‍മാര്‍ പറഞ്ഞു.
ശനിയാഴ്ച രാത്രി എട്ടുമണിയോടെ വാന്‍കൂവറില്‍ നടന്ന ഒരു സ്ട്രീറ്റ് ഫെസ്റ്റിവലിനിടെയായിരുന്നു സംഭവം. ഫിലിപ്പിനോ സമൂഹം കൊളണി വിരുദ്ധനായ ദാത്തു ലാപു-ലാപുവിന്റെ സ്മരണയ്ക്കായി നടത്തുന്ന ആഘോഷമാണ് നടക്കുകയായിരുന്നു. ഈ സമയത്താണ് വാഹനം പെട്ടെന്ന് ജനക്കൂട്ടത്തിലേക്ക് ഇടിച്ചുകയറിയത്.
ആക്രമണത്തിന് തീവ്രവാദവുമായി ബന്ധമില്ലെന്ന് പൊലീസ് സ്ഥിരീകരിച്ചു. അപകടം നടത്തിയ യുവാവിന് മാനസികാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.