AmericaLatest NewsLifeStyleStage ShowsUpcoming Events

ഹൂസ്റ്റൺ ഇന്ത്യാ ഫെസ്റ്റ്  മെയ് 24 ന് – ചരിത്രസംഭവമാക്കാൻ സംഘാടകർ ! കൊഴുപ്പേകാൻ ഷാൻ റഹ്‌മാൻ ഷോയും സൗന്ദര്യ മത്സരവും അവാർഡ് നൈറ്റും.

ഹൂസ്റ്റൺ: വര്ണപ്പകിട്ടാർന്ന പരിപാടികൾ, നയന മനോഹര കാഴ്ചകളൊരുക്കി ഫാഷൻ ഷോ,  ഒപ്പം ആസ്വാദക ലക്ഷങ്ങളുടെ ഹൃദയങ്ങളിൽ സ്ഥാനം പിടിച്ച ഷാൻ റഹ്‌മാൻ ലൈവ് ഇൻ മ്യൂസിക് ഷോയും, അവാർഡ് നൈറ്റും  ഉൾപ്പെടെ വൈവിധ്യമാർന്ന നിരവധി പരിപാടികൾ കോർത്തിണക്കി 12 മണിക്കൂർ നീളുന്ന മുഴു ദിന പരിപാടികളുമായി ഗ്ലോബൽ ഇന്ത്യൻ ന്യൂസ് അവതരിപ്പിക്കുന്ന ” ഇന്ത്യ ഫെസ്റ്റ് – 2025  ഒരു ചരിത്ര സംഭവമാക്കി ഒരുക്കങ്ങൾ ആരംഭിച്ചു.

2025 മെയ് 24 നു ഹൂസ്റ്റണിലെ ഏറ്റവും മികച്ചതും ആധുനിക സാങ്കേതിക വിദ്യകളാ ൽ സമ്പന്നവുമായ GST EVENT CENTER ൽ വച്ച് നടത്തുന്ന ഫെസ്റ്റ് ഹൂസ്റ്റൺന്റെ ചരിത്രത്തിൽ സ്‌ഥാനം പിടിക്കത്തക്കവണ്ണം നിരവധി പരിപാടികളാണ് ഒരുക്കിയിരുക്കുതെന്ന് ഇന്ത്യ ഫെസ്റ്റ് മുഖ്യ സംഘടകനും ഗ്ലോബൽ ഇന്ത്യൻ ന്യൂസ് ചെയർമാനുമായ ജെയിംസ് കൂടൽ പറഞ്ഞു.

മുൻ പ്രതിപക്ഷനേതാവും മുൻ ആഭ്യന്തരമന്ത്രിയുമായ രമേശ് ചെന്നിത്തല എംഎൽഎ യുടെ സാന്നിധ്യം ആഘോഷ ദിനത്തിന് മികവ് നൽകും        

ലക്ഷക്കണക്കിന് ആരാധകരെ സൃഷിച്ചുകൊണ്ടു പുതു തലമറയുടെ ഹരമായി മാറി കഴിഞ്ഞ ഷാൻ റഹ്‌മാൻ ടീമിന്റെ വമ്പൻ മ്യൂസിക് ഷോ (LIVE IN CONCERT) ഇന്ത്യ ഫെസ്റ്റിനെ മറ്റൊരു  തലത്തിലേക്ക് ഉയർത്തും. ന്യൂജേർസിയിലും ഫിലാഡൽഫിയയിലും  പ്രകമ്പനങ്ങൾ സൃഷ്ടിച്ചുകൊണ്ട്  കൊണ്ട് ആയിരക്കണക്കിന് ആസ്വാദകരുടെ ഹൃദയങ്ങളിലിടം പിടിച്ച ഷാൻ റഹ്‌മാൻ ഷോ ഹൂസ്റ്റണിൽ ഒരു തരംഗമായി മാറ്റാൻ സംഘാടകർ വിവിധ പരിപാടികൾ ഒരുക്കിവരുന്നു.

ഫാഷൻ ഷോ  രംഗത്തെ പ്രമുഖയും പ്രശസ്ത ഗായികയുമായ ലക്ഷി പീറ്റർ ഒരുക്കുന്ന “മെയ് ക്വീൻ” ബ്യൂട്ടി പേജന്റ്, ഫാഷൻ ഷോ തുടങ്ങിയവ ഇന്ത്യ ഫെസ്റ്റിനെ വേറിട്ടതാക്കി മാറ്റും. ബിസിനസ് എക്സിബിഷൻസ്, സെമിനാറുകൾ, ഓപ്പൺ ഫോറം, നാവിൽ സ്വാദൂറുന്ന നിരവധി രുചി ഭേദങ്ങളുടെ കലവറ ഒരുക്കി ഫുഡ് സ്റ്റാളുകൾ, അവാർഡ് നൈറ്റ് തുടങ്ങി 12 മണിക്കൂർ നീളുന്ന പരിപാടികളാണ് ഇന്ത്യ ഫെസ്റ്റിനെ വൻ വിജയമാക്കി മാറ്റുന്നത്.

ഓൺലൈൻ പത്ര രംഗത്ത്, എല്ലാ ദിവസവും പുത്തൻ വാർത്തകളുമായി നിറസാന്നിദ്ധ്യമായി മാറിക്കഴിഞ്ഞ ഗ്ലോബൽ ഇന്ത്യൻ ന്യൂസ്  കേരളത്തിൽ നടത്തി വരുന്ന ജീവകാരുണ്യ പ്രവർത്തങ്ങൾ ശ്രദ്ധേയമാണ്. 2023  മെയ് മാസം നടത്തിയ ഗ്ലോബൽ ഇന്ത്യൻ ന്യൂസ് അവാർഡ് നൈറ്റ് പ്രവാസി അവാർഡ് നൈറ്റുകളിൽ വേറിട്ടതും ഏറ്റവും ജനശ്രദ്ധ പിടിച്ചു പറ്റിയതുമായിരുന്നു.

ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക സംഘടനകളും വ്യക്തികളും സ്ഥാപനങ്ങളും ഇന്ത്യ ഫെസ്റ്റിനെ ഏറ്റെടുത്ത് ഹൂസ്റ്റണിലെ ഒരു വലിയ ഉത്സവമാക്കി മാറ്റാൻ പ്രവർത്തനമാരംഭിച്ചു കഴിഞ്ഞു.

കൂടുതൽ വിവരങ്ങൾക്ക്

346-773-0074
346-456-2225

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button