AmericaLatest NewsNewsPolitics

അമേരിക്കൻ പ്രസിഡന്റ് സ്ഥാനത്തേക്ക് ആലോചനയിൽ ആൻഡി ബെഷിയർ

കെന്റക്കി : കെന്റക്കി ഗവർണർ ആൻഡി ബെഷിയർ 2028ലെ അമേരിക്കൻ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നതായി വ്യക്തമാക്കി. ഈ ആഴ്ച ലൂയിസ്‌വില്ലിലെ ഒരു ടിവി അഭിമുഖത്തിലാണ് അദ്ദേഹം തന്റെ തീരുമാനം തുറന്ന് പറഞ്ഞത്.

നേരത്തെ മുൻ വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെ റണ്ണിംഗ് മേറ്റായി 2024ലെ തെരഞ്ഞെടുപ്പിൽ പരിഗണിക്കപ്പെട്ടിട്ടുള്ള വ്യക്തിയാണ് ബെഷിയർ. റെഡ് സ്റ്റേറ്റായ കെന്റക്കിയിൽ മൂന്നുതവണ സംസ്ഥാനതലത്തിൽ വിജയിച്ച വ്യക്തിയായതും അദ്ദേഹത്തിന് കൂടുതൽ പ്രാധാന്യം നൽകുന്നു.

“കുറച്ച് വർഷങ്ങൾക്ക് മുമ്പ് എനിക്ക് ഇതു പരിഗണിക്കാമോയെന്ന് ചോദിച്ചിരുന്നെങ്കിൽ ഞാനൊരുപക്ഷേ പറയില്ലായിരുന്നു. എന്നാൽ, തകർന്ന ഒരു രാജ്യം എന്റെ കുട്ടികൾക്ക് വിട്ടുകൊടുക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ഈ രാജ്യത്തെ ഒന്നിപ്പിക്കാൻ കഴിയുന്ന ഒരാൾ എന്നിൽ കാണുന്നുവെങ്കിൽ, ഞാൻ അതിന് തയ്യാറായിരിക്കുമെന്ന്” അദ്ദേഹം പറഞ്ഞു.

2026ൽ ഡെമോക്രാറ്റിക് ഗവർണേഴ്‌സ് അസോസിയേഷന്റെ ചെയർമാനായും ബഷിയർ പ്രവർത്തിക്കും. ആ വർഷം നടക്കാനിരിക്കുന്ന ഗവർണർ തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്ക് വിജയമുണ്ടാക്കാനുള്ള ശ്രമങ്ങൾക്ക് നേതൃത്വം നൽകും.

തന്റെ രാഷ്ട്രീയ യാത്രയുടെ അടുത്ത അധ്യായമായി ദേശീയ രാഷ്ട്രീയത്തിലും പ്രധാന സ്ഥാനങ്ങളിൽ ആത്മാർത്ഥതയോടെ മുന്നേറാനുള്ള മനസ്സുള്ള വ്യക്തിയാകുന്നു ആൻഡി ബെഷിയർ.

Show More

Related Articles

Back to top button