ഫൊക്കാന കാലഹാരി കൺവെൻഷൻ കിക്കോഫ് മെയ് 10 ശനിയാഴ്ച.

ന്യൂ യോർക്ക് : ഫൊക്കാന കാലഹാരി കൺവെൻഷൻ കിക്കോഫ്, ഫൊക്കാനാ ലോഗോ ലോഞ്ചിങ് , മതേർസ് ഡേ ആഘോഷം എന്നിവ സംയുക്‌തമായി 2025 മെയ് 10 ശനിയാഴ്ച ഉച്ചക്ക് 12 മണി മുതൽ സെന്റ്. ജോർജ് സിറോ മലബാർ ചർച്ച് ഓഡിറ്റോറിയത്തിൽ ( 408 Getty Avenue, Paterson, NJ 07503) വെച്ച് അതി വിപുലമായ പരിപാടികളോട് നടത്തുന്നതാണ് എന്ന് പ്രസിഡന്റ് സജിമോൻ ആന്റണി അറിയിച്ചു.
2026 ഓഗസ്റ് 6,7,8,9 തീയതികളിൽ പെൻസിൽവേനിയയിലെ കൽഹാരി റിസോർട്ടു ആണ് ഫൊക്കാനയുടെ കൺവെൻഷന്റെ വേദി. അമേരിക്കയിൽ നിന്നും ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും നിരവധി പ്രതിനിധികളും വിശിഷ്‌ട വ്യക്തികളും ഇതിൽ പങ്കെടുക്കും. ഫൊക്കാനയുടെ ചരിത്രത്തിൽ ഏറ്റവും വലിയ കൺവെൻഷൻ നടത്തുവാൻ ആണ് ഫൊക്കാന കമ്മിറ്റി തയാർ എടുക്കുന്നത്.
എല്ലാ മേഖലയിലും മാറ്റങ്ങളുണ്ടാകുന്നുണ്ട് , അതുപോലെ ഫൊക്കാനയിലും നിരവധി മാറ്റങ്ങൾ വരുത്തിയാണ് സജിമോൻ ആന്റണിയുടെ നേതൃത്വത്തിൽ ഉള്ള ഈ ടീം മുന്നോട്ട് പോകുന്നത്. ചില മൂല്യങ്ങൾ ഉൾക്കൊണ്ട് കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങൾ നമ്മൾ സ്വീകരിക്കുകയാണ്. അതിലൂടെ മാത്രമേ നമ്മുടെ സംഘടനയെ പുതുപുത്തൻ ആശയങ്ങളിലൂടെ പുതുമ നിറഞ്ഞതാക്കാൻ സാധിക്കുകയുള്ളു. അങ്ങനെയുള്ള ആശയങ്ങളിൽ ഒന്നാണ് ഫാമിലി എന്ന ചട്ടക്കൂട്ടിലേക്ക് ഫൊക്കാനയെ കൊണ്ടുവരിക എന്നത്. ആ ആശയത്തിലൂടെയാണ് കൽഹാരി റിസോർട്ടു ഫൊക്കാന കൺവെൻഷന് വേദിയായി തെരെഞ്ഞെടുക്കുന്നത് . ഇത് ഒരു ഫാമിലി കൺവെൻഷൻ ആയിരിക്കും.
നമ്മുടെ സാംസ്കാരിക പൈതൃകം ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ ഫൊക്കാന എപ്പോഴും
ശ്രമിക്കാറുണ്ട് അത്കൊണ്ട് തന്നയാണ് കൺവെൻഷൻ കിക്കോഫിനൊപ്പം മതേർസ് ഡേ ആഘോഷം കൂടി ഉൾപ്പെടുത്തി നടത്തുന്നത്. ഫാമിലി എന്നത് നമ്മുടെ തീം ആണ് . സമൂഹത്തിന്റെയും ജനാഭിലാഷങ്ങളുടെയും യഥാർഥ കണ്ണാടിയാണ് ഒരു സംഘടന. വളരെ അധികം കണ്ണഞ്ചിപ്പിക്കുന്ന കലാപരിപാടികൾ ഈ കിക്കോഫിൽ ചിട്ടപ്പെടുത്തിയുള്ളത്. ഇത് കലാ മേളയായി തന്നെയായിരിക്കും നടത്തുക.
പെൻസിൽവേനിയയിലെ കൽഹാരി റിസോർട്ടു ലോകത്തിലെ ഏറ്റവും വലിയ ഇൻഡോർ ആൻഡ് ഔട്ട് ഡോർ വാട്ടർ പാർക്കാണ് . ആഫ്രിക്കൻ മരുഭൂമിയുടെ പേരാണ് ഈ റിസോർട്ടിന് നൽകിയിരിക്കുന്നത് . ആഫ്രിക്കൻ സംസ്കാരവുമായി ബന്ധപ്പെട്ട ചിത്രങ്ങളും ശില്പങ്ങളും അതിവിശാലമായ ഹോട്ടൽ സമുച്ചയത്തെ വ്യത്യസ്തമാക്കുന്നു.പ്രകൃതി ഭാഗികൊണ്ട് അനുഗ്രഹിതമായ പോക്കണോ മൗണ്ടൻസിലാണ് റിസോർട്ട്. ന്യു യോർക്കിൽ നിന്ന് രണ്ടു മണിക്കൂർ ദൂരം. ഫിലാഡഫിയയിൽ നിന്നും വളരെ അടുത്ത്. വാഷിംഗ്ടൺ ഡിസി, തുടങ്ങി ഈസ്റ് കോസ്റ്റിൽ മിക്കയിടത്തും നിന്നും അതുപോലെ കാനഡയിൽ നിന്നും ഡ്രൈവ് ചെയ്തു വരാൻ പറ്റുന്നതാണ് ഈ വേദി.കാലാവസ്ഥയും രമണീയമായ ഭൂപ്രകൃതിയുമാണ് പോക്കണോസിനെ ഏവരുടെയും പ്രിയങ്കരമാക്കുന്നു .
രജിസ്‌ട്രേഷൻ രണ്ടു പേർക്ക് $1200 ഉം നാലു പേർ അടങ്ങുന്ന ഫാമിലിക്ക് (അച്ഛനമ്മമാർ രണ്ടു കുട്ടികൾ )$ 1500 .00 ഡോളർ ആണ്. രണ്ടായിരത്തി ഇരുനൂറ് ഡോളർ ചെലവുള്ള ഫാമിലി രെജിസ്ട്രേഷൻ ആണ് ആയിരത്തി അഞ്ഞുറു ഡോളറിന് നൽകുന്നത്. അടുത്ത ഡിസംബർ വരെ മാത്രമേ ഈ റേറ്റിൽ രെജിസ്ട്രേഷൻ നൽകുകയുള്ളൂ.
ഇത്രയും വിശാലമായ ഒരു വേദിയിൽ ഈ ഒരു ചിന്താഗതിയോടു സംഘടനകളൊന്നും മുൻപ് ഇങ്ങനെ ഒരു കൺവൻഷൻ നടത്തിയതായി തോന്നുന്നില്ലെന്ന് സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ പറഞ്ഞു.
മികച്ച റിസോർട്ട് ആയതിനാൽ ചെലവ് കൂടുമെങ്കിലും എല്ലാവര്ക്കും സ്വീകാര്യമായ രജിസ്‌ട്രേഷൻ നടപ്പിലാക്കി മുന്നോട്ട് പോകുന്നത് , കൂടുതൽ ആളുകളെ പങ്കെടുപ്പിച്ചു ഒരു ചരിത്ര കൺവെൻഷൻ ആക്കുവാൻ ആണ് ഫൊക്കാന ശ്രമിക്കുന്നത് എന്ന് ട്രഷറർ ജോയി ചാക്കപ്പൻ അറിയിച്ചു.
രജിസ്റ്റർ ചെയ്‌തു പങ്കെടുക്കുന്ന എല്ലാവർക്കും നാലു ദിവസത്തെ വാട്ടർ പാർക്ക് ഫ്രീ ആയിരിക്കും, ഒരു ഫാമിലി കൺവെൻഷൻ തന്നെയായിരിക്കും കാലഹാരി കൺവെൻഷൻ, ഫുഡ് , വാട്ടർ പാർക്ക് , അക്കോമഡേഷൻ എന്നിവ ഉൾപെടയാണ് രജിസ്‌ട്രേഷൻ പാക്കേജ്. അതുപോലെ തന്നെ വളരെ അധികം പ്രമുഖ കമ്പനികളുടെ ഔട്ട് ലെറ്റ് സ്റ്റോറുകൾ അടുത്ത് തന്നെയുള്ളത് എന്ന് കൺവെൻഷൻ ചെയർ ആൽബർട്ട് ആന്റണി അറിയിച്ചു.
ഫൊക്കാന കൺവെൻഷൻ കിക്കോഫ് അവിസ്മരണീയമാക്കാനുള്ള ഒരുക്കത്തിലാണ് ഫൊക്കാന കമ്മിറ്റി എന്ന് ഫൊക്കാന എക്സി. കമ്മിറ്റിയും ,നാഷണൽ കമ്മിറ്റിയും , ട്രസ്റ്റീ ബോർഡും അറിയിച്ചു.
ശ്രീകുമാർ ഉണ്ണിത്താൻ