CrimeIndiaLatest NewsNewsOther CountriesPolitics

മൃത്യുവിൽ പോലും ആനന്ദം; കുടുംബത്തിലെ 10 പേരും അനുയായികളും നഷ്ടപ്പെട്ടെന്ന് മസൂദ് അസ്ഹർ

ഇസ്‍ലാമാബാദ്: ഇന്ത്യ പഹൽഗാം ഭീകരാക്രമണത്തിന് പകരം ചെയ്തത് എന്ന പേരിൽ നടത്തിയ ‘ഓപ്പറേഷൻ സിന്ദൂർ’ ആക്രമണത്തിൽ തന്റെ കുടുംബത്തിലെ പത്തു പേരും നാലു അനുയായികളും കൊല്ലപ്പെട്ടതായി ജെയ്ഷ്-എ-മുഹമ്മദിന്റെ തലവൻ മസൂദ് അസ്ഹർ സ്ഥിരീകരിച്ചു.

മരിച്ചവരിൽ തന്റെ മൂത്ത സഹോദരി, അവരുടെ ഭർത്താവ്, അനന്തരവൻ ഫാസിൽ ഭൻജെ, അദ്ദേഹത്തിന്റെ ഭാര്യ, മറ്റൊരു അനന്തരവളായ ഫസില, സഹോദരൻ ഹുസൈഫ, അദ്ദേഹത്തിന്റെ അമ്മ, കുടുംബത്തിലെ അഞ്ച് കുട്ടികൾ എന്നിവരുണ്ടെന്നാണ് അസ്ഹറിന്റെ പ്രസ്താവന. കൂടാതെ അദ്ദേഹത്തിന്റെ രണ്ട് ആത്മീയ സഹായികളും കൊല്ലപ്പെട്ടു.

“എനിക്ക് ഇതിൽ ഖേദമോ നിരാശയോ ഇല്ല. അവരുടെ കൂടെ ഞാനും ആ യാത്രയിൽ ചേരേണ്ടതായിരുന്നു എന്നാണു തോന്നുന്നത്. പോകേണ്ട സമയം അവർക്ക് വന്നതായിരുന്നു,” എന്നായിരുന്നു അസ്ഹറിന്റെ വാക്കുകൾ.

ഇന്ന് നടക്കുന്ന ശവസംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാൻ എല്ലാവരെയും ക്ഷണിക്കുകയും ചെയ്തിട്ടുണ്ട്.

2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം മുതൽ 2019-ലെ പുൽവാമ ആക്രമണം വരെ നിരവധി ഭീകരാക്രമണങ്ങളിൽ പങ്കാളിത്തമുള്ളതായാണ് ആരോപണം. ഐക്യരാഷ്ട്ര സംഘടനയുടെ ഭീകരരുടെ പട്ടികയിലുമുണ്ട് മസൂദ് അസ്ഹറിന്റെ പേര്. പാക്കിസ്ഥാനിലാണെന്ന് അറിയപ്പെടുന്ന അസ്ഹറിനെക്കുറിച്ച് ഇസ്‍ലാമാബാദ് അധികൃതർ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.

Show More

Related Articles

Back to top button