ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാക്ക് വ്യോമാക്രമണം; മൂന്ന് യുദ്ധവിമാനങ്ങള്‍ വെടിവച്ച് വീഴ്‌ത്തി, എസ്–400 പ്രതിരോധം ശക്തം

ന്യൂഡല്‍ഹി: ജമ്മുവില്‍ പാക്കിസ്ഥാന്‍ നടത്തിയ ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ അതിര്‍ത്തി മേഖലകളിലൊട്ടാകെ പാക് വ്യോമാക്രമണ ശ്രമം. ഇന്ത്യന്‍ അതിര്‍ത്തി ലംഘിച്ച മൂന്ന് പാക്ക് യുദ്ധവിമാനങ്ങള്‍ ഇന്ത്യന്‍ സൈന്യം വെടിവച്ചു വീഴ്‌ത്തി. അമേരിക്കന്‍ നിര്‍മ്മിത F-16, ചൈനീസ് നിര്‍മ്മിത JF-17 യുദ്ധവിമാനങ്ങളാണ് ഇന്ത്യ വെടിവെച്ചത്. ആക്രമണത്തെ തുടര്‍ന്ന് ജമ്മുവില്‍ നിന്നും ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ പറന്നുയര്‍ന്നു.
രാജസ്ഥാനിലെ ജയ്‌സാല്‍മീറിലെയും ജമ്മുവിലെ സാംബ, പൂഞ്ച് മേഖലകളിലെയും വ്യോമാക്രമണങ്ങള്‍ക്കെതിരേ ഇന്ത്യ ശക്തമായ പ്രതിരോധം നടപ്പാക്കി. എസ്–400 വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ചാണ് പാക്ക് ഡ്രോണുകളും മിസൈലുകളും നിരവീര്യമാക്കിയത്. ഏകദേശം അന്‍പതിലധികം കില്ലര്‍ ഡ്രോണുകളും എട്ട് മിസൈലുകളും ഇന്ത്യ തകർത്തു.
പാക് ഡ്രോണുകള്‍ ജയ്‌സാല്‍മീറിലും ആക്രമണം നടത്തിയതായി റിപ്പോര്‍ട്ടുണ്ട്. പൂഞ്ച്, സാംബ മേഖലകളില്‍ കനത്ത വെടിവെപ്പും സ്‌ഫോടക ശബ്ദങ്ങളും ഉണ്ടായതായി തദ്ദേശവാസികള്‍ പറഞ്ഞു. ആക്രമണശ്രമങ്ങള്‍ക്കെതിരെ ഇന്ത്യന്‍ സൈന്യം ശക്തമായ തിരിച്ചടിയിലാണ്. അതിര്‍ത്തി ജില്ലകളായ രാജസ്ഥാന്‍, പഞ്ചാബ് എന്നിവിടങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
ഒരു സമയത്ത് പല മേഖലകളിലായി പാക് സേന നടത്തിയ സമന്വിത ആക്രമണശ്രമം ഇന്ത്യ ഫലപ്രദമായി ചെറുത്തുതള്ളി. അതിര്‍ത്തിയില്‍ സാഹചര്യം അതീവ സംഘർഷജനകമായ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ സൈന്യവും സുരക്ഷാ ഏജന്‍സികളും കടുത്ത കാവലിലാണ്.