യുദ്ധം അതിജീവിക്കാം: ഇന്ത്യ-പാകിസ്താന്‍ പ്രശ്നം അവരുടെതു തന്നെ, അമേരിക്ക ഇടപെടില്ല – ജെ.ഡി. വാന്‍സ്

വാഷിംഗ്ടണ്‍: ഇന്ത്യയും പാകിസ്താനും തമ്മിലുള്ള സംഘര്‍ഷം തങ്ങളുടെ കാര്യമല്ലെന്നും അതില്‍ ഇടപെടാനോ ആയുധം താഴെയിടാന്‍ നിര്‍ദ്ദേശിക്കാനോ അമേരിക്കയ്ക്ക് കഴിയില്ലെന്നും യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് വ്യക്തമാക്കി.
ഇരു രാജ്യങ്ങളും സംഘര്‍ഷം കുറയ്ക്കാന്‍ ശ്രമിക്കണമെന്നതാണ് അമേരിക്കയുടെ നിലപാടെന്നും, അതില്‍ നിന്നും ഒരു ആണവ യുദ്ധം ഉണ്ടാകരുതെന്നും തങ്ങൾ ആഗ്രഹിക്കുന്നതായും വാന്‍സ് പറഞ്ഞു.
‘നമുക്ക് ചെയ്യാനുള്ളത് ഈ രാജ്യങ്ങളെ സമാധാനത്തിലേക്ക് പ്രോത്സാഹിപ്പിക്കലാണ്. പക്ഷേ, ഇന്ത്യയോട് ആയുധം താഴെയിടാന്‍ പറയാനോ, പാകിസ്ഥാനോട് അങ്ങനെ പറയാനോ ഞങ്ങള്‍ക്ക് കഴിയില്ല. ഇതെല്ലാം അവരുടെ ആഭ്യന്തരവും പ്രാദേശികവുമായ വിഷയങ്ങളാണ്. അമേരിക്കയുടെ നിയന്ത്രണപരിധിയില്‍ ഇതൊന്നും വരുന്നില്ല. നയതന്ത്ര മാര്‍ഗങ്ങളിലൂടെ മാത്രമേ മുന്നോട്ടുപോകാന്‍ കഴിയൂ’ എന്ന വാന്‍സിന്റെ വാക്കുകള്‍ ഫോക്‌സ് ന്യൂസിനോടുള്ള അഭിമുഖത്തിലാണ്.
ഇന്ത്യന്‍ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ പാകിസ്ഥാന്‍ ആക്രമണം നടത്തുന്ന സാഹചര്യത്തിലാണ് വാന്‍സിന്റെ പ്രതികരണം. ഇന്ത്യ, പാകിസ്ഥാന്റെ ശ്രമങ്ങള്‍ ചെറുത്തുനില്‍ക്കുകയും പ്രധാന നഗരങ്ങളില്‍ തിരിച്ചടിയുമായി മുന്നേറുകയുമാണ് ചെയ്യുന്നത്.
അത്തരത്തിലുള്ള സംഘര്‍ഷങ്ങള്‍ ഒരു വലിയ യുദ്ധത്തിലേക്കോ ആണവ പ്രതിസന്ധിയിലേക്കോ നീങ്ങേണ്ടതില്ലെന്നതാണ് അമേരിക്കയുടെ പ്രധാന ആശങ്ക എന്നും വാന്‍സ് വ്യക്തമാക്കി.