AmericaKeralaLatest NewsNews

ഓരോരുത്തർക്കും ഒരു സ്വന്ത വീട്: ലീഗ് സിറ്റി മലയാളി സമാജം സൗജന്യ ഭവനപദ്ധതിയുമായി മുന്നോട്ട്

ലീഗ് സിറ്റി, ടെക്സസ്: കേരളത്തിലെ വീട് ഇല്ലാതെ ദുരിതം അനുഭവിക്കുന്നവർക്കായിലീഗ് സിറ്റി മലയാളി സമാജം ആരംഭിച്ച സൗജന്യ ഭവനപദ്ധതി ഇന്നത്തെ സാമൂഹിക സേവന രംഗത്തെ മികച്ച ഉദാഹരണമാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് സ്വന്തം വീടെന്ന സ്വപ്നം യാഥാർത്ഥ്യമാക്കുക എന്ന ലക്ഷ്യത്തോടെ പദ്ധതിക്ക് തുടക്കം കുറിച്ചു.

ആദ്യ ഘട്ടത്തിൽ കൊല്ലം ജില്ലയിൽ ഓർമ വില്ലേജിൽ ആദ്യ വീട് നിർമിച്ചു നൽകാനാണ് തീരുമാനിച്ചിരിക്കുന്നത്. ഓഗസ്റ്റ് 23-ന് പദ്ധത്യിനായുള്ള ആദ്യ തുക ഓർമ വില്ലേജ് അതോറിറ്റിക്ക് കൈമാറുമെന്നും ട്രഷറർ രാജൻകുഞ്ഞ് ഗീവർഗ്ഗീസ് അറിയിച്ചു.

ധനശേഖരണം സമാജത്തിലെ സന്മനസ്സുള്ള അംഗങ്ങളിൽ നിന്നും മറ്റ് സ്‌പോൺസർമാരിൽ നിന്നും നടത്തി മുന്നോട്ടുപോകുന്നതാണ്. ഭവന നിർമ്മാണ പ്രവർത്തനങ്ങൾ നേരിട്ട് വിലയിരുത്തുന്നതിനായി സംഘടനയുടെ വൈസ് പ്രസിഡന്റ് സോജൻ ജോർജ് സ്ഥലം സന്ദർശിക്കും.

വീട് എന്നത് ഓരോ മനുഷ്യനും യഥാർത്ഥത്തില്‍ അവകാശപ്പെട്ട ഒരധിപത്യമാണ്. അതിനായി മുന്നിട്ടിറങ്ങുന്ന സമാജത്തിന്റെ ഈ പരിശ്രമം നിരവധി കുടുംബങ്ങൾക്ക് പുതിയൊരു ആശ്വാസമായി മാറുമെന്നാണ് പ്രതീക്ഷ. ഭവനരഹിതരായവർക്ക് ഭാവിയിൽ സുരക്ഷയും ആത്മാഭിമാനവുമുള്ള ജീവിതമാകും ഈ പദ്ധതി സമ്മാനിക്കുക.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാവുന്ന നമ്പറുകൾ:
ബിനീഷ് ജോസഫ്: 409-256-0873
ലിഷ ടെൽസൺ: 973-477-7775
സോജൻ ജോർജ്: 409-256-9840
ഡോ. രാജ്കുമാർ മേനോൻ: 262-744-0452
സിഞ്ചു ജേക്കബ്: 240-426-1845
ബിജോ സെബാസ്റ്റ്യൻ: 409-256-6427
രാജൻകുഞ്ഞ് ഗീവർഗ്ഗീസ്: 507-822-0051
മാത്യു പോൾ: 409-454-3472

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button