ഡിഫറന്റ് ആര്‍ട് സെന്ററില്‍ പുതിയ ബാച്ചിന്റെ പ്രവേശനോത്സവം ഇന്ന് (ഞായര്‍)

തിരുവനന്തപുരം: ഡിഫറന്റ് ആര്‍ട് സെന്ററിന്റെ പുതിയ ബാച്ചിലേയ്ക്കുള്ള പ്രവേശനോത്സവം ഇന്ന് (ഞായര്‍) രാവിലെ 10.30ന് നടക്കും. പ്രവേശനോത്സവം സാഹിത്യകാരന്‍ കെ.വി മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. അന്താരാഷ്ട്ര പരിസ്ഥിതി സംഘടനയായ ഒയിസ്‌ക ഇന്റര്‍നാഷണല്‍ ഡയറക്ടറും സെക്രട്ടറി ജനറലുമായ അരവിന്ദബാബു.എം അദ്ധ്യക്ഷത വഹിക്കും. ചടങ്ങില്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട് സ്വാഗതം പറയും. ഒയിസ്‌ക പ്രതിനിധികളായ ആര്‍.അജയന്‍, വിധു വിന്‍സെന്റ്, ലേഖാ കോരോത്ത്, വിനയകുമാര്‍ അഴിപ്പുറത്ത് തുടങ്ങിയവര്‍ പങ്കെടുക്കും. തുടര്‍ന്ന് ഒയിസ്‌ക ഇന്റര്‍നാഷണല്‍ അംഗങ്ങള്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ സന്ദര്‍ശിക്കും. പുതിയ കുട്ടികളെ സ്വീകരിക്കാന്‍ വിപുലമായ ഒരുക്കങ്ങളാണ് ക്രമീകരിച്ചിക്കുന്നത്. മാജിക്, സംഗീതം, നൃത്തം, അഭിനയം, ഉപകരണസംഗീതം, ചിത്രരചന തുടങ്ങിയ വിഭാഗങ്ങളിലാണ് പരിശീലനം നല്‍കുന്നത്. കൂടാതെ അഗ്രികള്‍ച്ചറല്‍ തെറാപ്പി, സ്‌പോര്‍ട്‌സ് സെന്റര്‍, വിവിധ തെറാപ്പികള്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകള്‍ തുടങ്ങിയ സേവനങ്ങളും സെന്ററില്‍ നിന്നും സൗജന്യമായി കുട്ടികള്‍ക്ക് ലഭിക്കും.