ശാന്തിയിലേക്കുള്ള കൈപിടിത്തം: സിറിയൻ പ്രസിഡന്റ് അൽ-ഷറയുമായി ട്രംപ് കൂടിക്കാഴ്ച നടത്തുന്നു

വർഷങ്ങളായി താളം തെറ്റിയിരിന്ന സിറിയ-അമേരിക്ക ബന്ധത്തിൽ പുതിയ ഓര്മ്മയാകുന്നു യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും സിറിയൻ പ്രസിഡന്റ് അഹമ്മദ് അൽ-ഷറയും തമ്മിൽ നടക്കുന്ന ചര്‍ച്ച. ദീർഘകാലമായി നിലനിന്നിരുന്ന ഉപരോധങ്ങൾ പിൻവലിച്ചതിന് പിന്നാലെയാണ് ഈ നീക്കം. ഇത് ആഗോള രാഷ്ട്രീയത്തിൽ ശ്രദ്ധേയമായ വളർച്ചയായി കണക്കാക്കപ്പെടുന്നു.
ഇറാഖിൽ പിടിക്കപ്പെട്ട് വർഷങ്ങളോളം യുഎസ് സേനയുടെ തടവിൽ കഴിഞ്ഞിരുന്ന വ്യക്തിയാണ് അൽ-ഷറ. പിന്നീട്, സിറിയൻ ആഭ്യന്തര കലാപത്തിൽ നിർണായകമായ പ്രകടനം നടത്തിയ അദ്ദേഹം, ഹയാത്ത് തഹ്‌രിർ അൽ-ഷാം എന്ന വിമത സംഘടനയുടെ നേതൃത്വത്തിൽ അസദ് ഭരണത്തെ അട്ടിമറിച്ച് അധികാരത്തിൽ എത്തുകയായിരുന്നു. പത്ത് പതിറ്റാണ്ട് നീണ്ട അസദ് കുടുംബഭരണം തകർന്നതിന് ശേഷം, ജനുവരി മാസത്തിൽ അൽ-ഷറയെ സിറിയയുടെ പ്രസിഡന്റായി ഔദ്യോഗികമായി നിയമിച്ചു.
സൗദി അറേബ്യയിലെ സന്ദർശനത്തിനുശേഷം ഖത്തറിലേക്ക് പോകുന്നതിനുമുമ്പായി ട്രംപ് അൽ-ഷറയോട് സൗഹൃദപരമായ “ഹലോ” പറയാൻ സമ്മതിച്ചതായി വൈറ്റ് ഹൗസ് വെളിപ്പെടുത്തി. ഈ സൗഹൃദ സമീപനത്തിന് സൗദി കിരീടാവകാശിയായ മുഹമ്മദ് ബിൻ സൽമാനും തുർക്കി പ്രസിഡന്റ് എർദോഗനും പ്രധാന പ്രേരണയായി നിലകൊണ്ടതായാണ് അന്താരാഷ്ട്ര വാർത്താ ഏജൻസികളുടെ വിലയിരുത്തൽ.
യുഎസ് ഉപരോധങ്ങൾ പിൻവലിച്ചതോടെ സിറിയയിൽ വലിയതോതിൽ ആഘോഷമാണ്. വർഷങ്ങളായി തങ്ങളുടെ ജീവിതം അടച്ചിട്ടു വെച്ചിരുന്ന സാമ്പത്തിക ബദ്ധതകളിൽ നിന്ന് മോചനം കിട്ടിയെന്ന് വിശ്വാസം പുലർത്തുന്ന ജനങ്ങൾ, പുതിയ ഭരണാധികാരിയിലേക്കും അന്താരാഷ്ട്ര സഹകരണത്തിലേക്കും പ്രതീക്ഷയോടെ നോക്കിക്കാണുകയാണ്.
സിറിയയിലും മിഡിൽ ഈസ്റ്റ് മേഖലയിലും സ്ഥിരതയും സമാധാനവുമെന്ന ലക്ഷ്യത്തോടെ, ട്രംപിന്റെ യു.എ.ഇ സന്ദർശനവും അതിനുപിന്നാലെ ഈ കൂടിക്കാഴ്ചയും ഏറെ വിലമതിക്കപ്പെടുന്ന രാഷ്ട്രീയ നീക്കങ്ങളാണ്. രാജ്യാന്തര തലത്തിൽ പുതിയ കരുത്തും കരാറുകളും രൂപപ്പെടുന്നതിനുള്ള സന്ദേശമാണ് ഇതിലൂടെ പകർന്നത്.