സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് സമൂഹത്തിന്റെ പിന്തുണ തേടിഐഎപിസി രാജ്യാന്തര മാധ്യമ സമ്മേളനത്തിന് സമാപനം.

വടക്കേ അമേരിക്കയിലെ ഇന്ത്യൻ വംശജരായ മാധ്യമ പ്രവർത്തകരുടെ ഏറ്റവും വലിയ സംഘടനയായ ഇന്തോ-അമേരിക്കൻ പ്രസ് ക്ലബ് (ഐഎപിസി) സംഘടിപ്പിച്ച ദ്വിദിന സമ്മേളനത്തിലാണ് സമൂഹത്തിന്റെ പിന്തുണയോടു കൂടി മാത്രമേ സ്വന്തന്ത്ര മാധ്യമ പ്രവർത്തനം സാധ്യമാവൂ എന്ന ആശയം ഉയർന്നത്. മാധ്യമ പ്രവർത്തനം സോഷ്യൽ ഓഡിറ്റിംഗിന് വിധേയമാകുന്ന കാലത്തു, രാഷ്ട്രീയമായും മറ്റു താല്പര്യങ്ങളും വെച്ച് മാധ്യമങ്ങളെയും മാധ്യമ പ്രവർത്തകരെയും വേട്ടയാടപ്പെടുന്നുന്നുണ്ട്. വാർത്തകളെ വാർത്തകളായി കണ്ടു മാധ്യമ പ്രവർത്തകർക്ക് അവരുടെ ജോലി ചെയ്യുന്നതിന് സമൂഹമാണ് പിന്തുണ നൽകേണ്ടതെന്ന് ചർച്ചയിൽ അഭിപ്രായമുയർന്നു.
മനോരമ ന്യൂസ് സീനിയർ കോ -ഓർഡിനേറ്റിംഗ് എഡിറ്റർ റോമി മാത്യു, 24 ന്യൂസ് എക്സിക്യൂട്ടീവ് എഡിറ്റർ കെആർ ഗോപീകൃഷ്ണൻ; റിപ്പോർട്ടർ ടീവി എക്സിക്യൂട്ടീവ് എഡിറ്റർ സ്മുരുതി പരുത്തികാട്; മാതൃഭൂമി ന്യൂസ് സീനിയർ സബ് എഡിറ്റർ മാതു സജി എന്നിവർ പരിപാടിയിൽ അതിഥികളായിരുന്നു. ആധുനിക ലോകത്ത് മാധ്യമങ്ങളുടെ പങ്കിനെക്കുറിച്ചും മാധ്യമങ്ങൾ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും ഇവർ സംസാരിച്ചു. ഐഎപിസി അംഗങ്ങളും മറ്റു അതിഥികളും സജീവമായ ചർച്ചയിൽ പങ്കുചേർന്നു.
“മീഡിയ അറ്റ് ദി ക്രോസ്‌റോഡ്‌സ്: ട്രൂത്ത്, ടെക്‌നോളജി, ആൻഡ് ഗ്ലോബൽ റെസ്‌പോൺസിബിലിറ്റി” എന്നതായിരുന്നു ഈ വർഷത്തെ മാധ്യമ സമ്മേളനത്തിന്റെ പ്രമേയം. സോഷ്യൽ മീഡിയയുടെ സ്വാധീനത്തെക്കുറിച്ചുള്ള പാനൽ ചർച്ചകളിൽ അമേരിക്ക, കാനഡ, ഇന്ത്യ എന്നിവിടങ്ങളിൽ നിന്നുള്ള നിരവധി മാധ്യമ പ്രവർത്തകർ പങ്കെടുത്തു. മാധ്യമ പ്രവർത്തകർക്കിടയിൽ ബന്ധങ്ങൾ വളർത്തിയെടുക്കുന്നതിന്റെ ഒരു ദശാബ്ദക്കാലത്തെ അടയാളപ്പെടുത്തിയ സമ്മേളനം, നെറ്റ്‌വർക്കിംഗ്, അറിവ് പങ്കിടൽ, വിവിധ മേഖലയിലെ സഹകരണം എന്നിവയ്ക്കുള്ള ഒരു സുപ്രധാന വേദിയായി. ഐഎപിസിയുടെ പത്താം വാർഷിക അന്താരാഷ്ട്ര മാധ്യമ സമ്മേളനവും പന്ത്രണ്ടാം വാർഷിക ആഘോഷങ്ങളും മെയ് ആദ്യ വാരം പെൻസിൽവാനിയയിലെ പൊക്കോണോസിലുള്ള ദി വുഡ്‌ലാൻഡ്‌സ് ഇൻ ആൻഡ് റിസോർട്ടിലാണ് സംഘടിപ്പിച്ചത്.
മാധവൻ ബി. നായർ, ഡോ. ബാബു സ്റ്റീഫൻ, ബോബ് വർഗീസ്, ഡോ. സതീഷ് കാതുല, അഞ്ജു വല്ലഭനേനി, പ്രകാശ് എ. ഷാ, ഡോ. വെമുരി എസ്. മൂർത്തി, സാം മടുല്ല, രോഹിത് വ്യാസ് എന്നിവരുടെ നേട്ടങ്ങൾക്കും സമൂഹത്തിന് നൽകിയ സംഭാവനകൾക്കും ഐഎപിസി 2025 ലെ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് നൽകി ആദരിച്ചു. ഫോമ ട്രഷറർ സിജിൽ പാലക്കലോടി; വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ കോ-ഓർഡിനേറ്റർ ഡോ. ആനി ലിബു; ഇൻഡോ-അമേരിക്കൻ ചേംബർ ഓഫ് കൊമേഴ്‌സിന്റെ എക്‌സിക്യൂട്ടീവ് ഡയറക്റ്റർ സുധാകർ മേനോൻ, മാധ്യമ സംരഭകനായ കമലേഷ് സി. മേത്ത; ഹെഡ്ജ് ഇവെന്റ്സ് സിഇഒ ജേക്കബ് എബ്രഹാം, മാധ്യമപ്രവർത്തകൻ ഡോ. മാത്യു ജോയ്‌സ്, ജിയോബൽ എംഡി ഏബിൾ ചെറിയാൻ, എഴുത്തുകാരൻ ജോസഫ് ജോൺ, കനേഡിയൻ തമിഴ് ബ്രോഡ്കാസ്റ്റിംഗ് കോർപ്പറേഷൻ ഉടമ ഇളഭാരതി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
ഐഎപിസി ബിഒഡിയുടെ ചെയർമാനായ ഡോ. ഇന്ദ്രനിൽ ബസു റേ പ്രസ് ക്ലബ്ബിന്റെ ഭാവി പരിപാടികളെ കുറിച്ച് വിശദീകരിച്ചു. സ്ഥാപക ചെയർമാൻ ജിൻസ്മോൻ സക്കറിയ, കഴിഞ്ഞ 12 വർഷത്തെ ഐഎപിസിയുടെ ചരിത്രം, ലക്ഷ്യങ്ങൾ, നേട്ടങ്ങൾ എന്നിവ സദസ്സുമായി പങ്കുവച്ചു. തുടർന്ന് ഐഎപിസിയുടെ ചരിത്രവും നേട്ടങ്ങളും എടുത്തുകാണിക്കുന്ന ഒരു ഹ്രസ്വ വീഡിയോയുടെ പ്രദർശനം നടന്നു. മനോഹരമായി ക്യൂറേറ്റ് ചെയ്‌ത ഉള്ളടക്കത്തിന്റെയും പന്ത്രണ്ടു വർഷത്തെ സംഘടനയുടെ പ്രവർത്തനങ്ങളുടെ നേർക്കാഴ്ചയും നൽകി ഡോ. മാത്യു ജോയ്‌സ് ചെയർമാനായ ഐഎപിസി സുവനീറിന്റെ വീഡിയോ പതിപ്പ് പുറത്തിറക്കി. കൂടാതെ, ഡോ. മാത്യു ജോയ്‌സ് എഴുതിയതും നവ മാധ്യമ പ്രവർത്തകർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതുമായ “ദി സിറ്റിസൺ ജേണലിസ്റ്റ്” എന്ന പുസ്തകം മുൻ ചെയർമാൻ ഡോ. ബാബു സ്റ്റീഫൻ പ്രമുഖ പത്രപ്രവർത്തകൻ റോമി മാത്യുവിന്റെ സാന്നിധ്യത്തിൽ പുറത്തിറക്കി. ആഗോള പരിസ്ഥിതി സംരക്ഷണ ബോധവത്കരണത്തിന്റെ ഭാഗമായി ബോസ്റ്റണിൽ തമ്പി കുര്യൻ നയിക്കുന്ന കുര്യൻ ഫൗണ്ടേഷൻ നിർമ്മിക്കുന്ന “ദി ഗ്രീൻ അലേർട്ട് ” എന്ന ഡോകുമെന്ററി ചിത്രത്തിൻറെ ടീസർ ചടങ്ങിൽ റിലീസ് ചെയ്തു. ഇന്ത്യൻ ഭാഷകളെ പ്രവാസികളിൽ എത്തിക്കാനുള്ള ഐഎപിസിയുടെ വിവിധ പദ്ധതികളിൽ ആദ്യസംരംഭമായി പ്രൊ. ജോയി പല്ലാട്ടുമഠം തയ്യാറാക്കിയ “ശ്രേഷ്ഠ ഭാഷ മലയാളം” എന്ന വീഡിയോ പരമ്പരയുടെ ടീസർ പ്രദർശിപ്പിച്ചു.
കമ്മ്യൂണിറ്റി നേതാക്കന്മാരായ പോൾ കറുകപ്പിള്ളിൽ, സണ്ണി മറ്റമന, ഡോ. കലാ ഷാഹി, ഷാലു പുന്നൂസ്, ബിജു ചാക്കോ, ഐഎപിസി അറ്റ്ലാന്റ ചാപ്റ്റർ പ്രസിഡന്റ് ജോമി ജോർജ്, ഡയറക്ടർ ബോർഡ് അംഗങ്ങളായ സി ജി ഡാനിയേൽ, കോരസൺ വർഗീസ് ഐഎപിസി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജെയിംസ് കുരീക്കാട്ടിൽ എന്നിവർ ആശംസകൾ നേർന്നു.
കോൺഫറൻസ് ചെയർമാൻ ജേക്കബ് ഏബ്രഹാമിന്റെ നേതൃത്വത്തിൽ, ചെയർമാൻ ഇന്ദ്രനിൽ ബസു റേ, ഐഎപിസി നാഷണൽ പ്രസിഡന്റ് ആസാദ് ജയൻ, കോ ചെയർമാൻ ആഷ്‌ലി ജോസഫ്, ഡയറക്റ്റർ ബോർഡ് അംഗങ്ങളായ ജിൻസ്മോൻ സക്കറിയ, ഡോ.മാത്യു ജോയ്‌സ്, അജയ് ഘോഷ്, കമലേഷ് മേത്ത, സി.ജി. ഡാനിയേൽ ജേക്കബ് കുടശ്ശനാട്, റെജി ഫിലിപ്പ്, ജോസഫ് ജോൺ, കോരസൺ വർഗീസ്, ജോജി കാവനാൽ, അനിൽ അഗസ്റ്റിൻ, ഡോ.ഈപ്പൻ ഡാനിയേൽ എന്നിവർക്കൊപ്പം എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജെയിംസ് കുരീക്കാട്ടിൽ, ജനറൽ സെക്രട്ടറി ഷാൻ ജെസ്റ്റസ്, ട്രെഷറർ സണ്ണി ജോർജ്, എക്സിക്യൂട്ടീവ് അംഗംങ്ങളായ പട്രീഷ്യ ഉമാശങ്കർ, പ്രൊഫ:ജോയ് പല്ലാട്ടുമഠം, ഷിബി റോയ്, ചാക്കോ ജെയിംസ്,തൃശൂർ ജേക്കബ്,ജോമോൻ ജോയ്,ജിജി കുര്യൻ എന്നിവരുടെ നേതൃത്വത്തിൽ ആയിരുന്നു പരിപാടി സംഘടിപ്പിച്ചത്