AmericaKeralaLatest NewsNewsObituary
വിശുദ്ധജീവിതത്തിന് മാതൃകയായ പാസ്റ്റർ ടി. ഐ. വർഗീസ് ഇപ്പോൾ നിത്യവിശ്രമത്തിൽ

പത്തനംതിട്ട: കിടങ്ങന്നൂർ തെക്കേതിൽ വലിയവീട്ടിൽ പാസ്റ്റർ ടി. ഐ. വര്‍ഗീസ് (ജോയി – 87) നിത്യതയിൽ ചേർക്കപ്പെട്ടു. ദീർഘകാലം ആത്മീയ സേവനരംഗത്ത് നിറസാന്നിധ്യമായ അദ്ദേഹം, വിശ്വാസവും ആത്മനിസ്സാഹിതയും സംയോജിപ്പിച്ച ജീവിതത്തിന് മാതൃകയായിരുന്നു.
ഭാര്യ ഏലീയാമ്മ വര്‍ഗീസ് ചീക്കനാൽ താഴത്തിൽ കുടുംബാംഗമാണ്. മക്കൾ: സൂസൻ മാത്യു, മേഴ്സി തോമസ്. മരുമക്കൾ: പാസ്റ്റർ റോബി മാത്യു (പി.സി.എൻ.എ.കെ മുൻ നാഷണൽ കൺവീനർ – യുഎസ്എ), തോമസ് ജോർജ് (കൊച്ചി).
കൊച്ചുമക്കൾ: ജെറമിയ കെ. മാത്യു, ഹന്ന മേരി മാത്യു, പെട്ര സൂസൻ തോമസ്, തിമോത്തി തോമസ്.
സംസ്കാര ശുശ്രൂഷ മേയ് 20 ചൊവ്വാഴ്ച രാവിലെ 9 മണിക്ക് വൈറ്റിലയിലെ സ്വവസതിയിൽ (ദി പെട്ര, ലെയ്ൻ 26/3, ജനതാ റോഡ്) ആരംഭിക്കും. കലൂർ എം.ഡി.എസ് ഫെലോഷിപ്പ് സഭയുടെ നേതൃത്വത്തിലുള്ള ശുശ്രൂഷകൾക്കുശേഷം ഇടക്കൊച്ചി മക്പേല സെമിത്തേരിയിലാണ് സംസ്കാരം.