മൂന്നാം തവണ അന്താരാഷ്ട്ര പുരസ്കാരം; ഡോ എസ്. അഹമ്മദിന് രാഷ്ട്രീയ രത്ന ബഹുമതി

ന്യൂദൽഹി : പ്രവാസി സമൂഹത്തിൽനിന്നും വലിയ അംഗീകാരമായി, ഡോ എസ്. അഹമ്മദിന് 2025ലെ “രാഷ്ട്രീയ രത്ന” അന്താരാഷ്ട്ര അവാർഡ് ലഭിച്ചു. ന്യൂദൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗ്ലോബൽ ആക്ടിവേഴ്സ് കൗൺസിൽ ആണ് ഈ അവാർഡ് ഏർപ്പെടുത്തിയത്. സാമൂഹിക സേവനം, സാംസ്കാരിക പ്രവർത്തനം, പത്രപ്രവർത്തനം തുടങ്ങിയ രംഗങ്ങളിൽ 35 വർഷമായി തുടരുന്ന ഡോ എസ്. അഹമ്മദിന്റെ നിരന്തര സാന്നിദ്ധ്യവും സേവനവും പരിഗണിച്ചാണ് ഈ ബഹുമതി.

പ്രവാസികളുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന എൻആർഐ കൗൺസിൽ ഓഫ് ഇന്ത്യയുടെ സെൻട്രൽ കമ്മിറ്റി ചെയർമാനായ ഡോ എസ് . അഹമ്മദിന്റെ നേതൃത്വത്തിൽ നിരവധി പുനരധിവാസ പദ്ധതികളും സഹായ പ്രവർത്തനങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. പ്രവാസികളോട് ഉള്ള പ്രതിബദ്ധതയും നേതൃത്വ ശേഷിയും ഡോ എസ്. അഹമ്മദിനെ ഈ അംഗീകാരത്തിന് അർഹനാക്കി.
ഇതോടെ ഡോ എസ് . അഹമ്മദിന് ലഭിക്കുന്ന അന്താരാഷ്ട്ര പുരസ്കാരങ്ങളുടെ എണ്ണം മൂന്നായി. 2019ൽ ലൈഫ് ടൈം അച്ചീവ്മെന്റ് ഗ്ലോബൽ അവാർഡും 2024ൽ ജെം ഓഫ് ഇന്ത്യാ അവാർഡും അദ്ദേഹം കരസ്ഥമാക്കിയിരുന്നു.

അവാർഡ് വിതരണം ഈ മാസം 24ന് ന്യൂദൽഹിയിലെ സാമ്രാട്ട് ഇന്റർനാഷണൽ ഹോട്ടലിൽ വച്ച് നടക്കുന്ന ചടങ്ങിൽ നടക്കും. വിവിധ രാജ്യങ്ങളിൽനിന്നും പ്രമുഖ വ്യക്തികൾ ചടങ്ങിൽ പങ്കെടുക്കും. പ്രവാസി സമൂഹത്തിന് അഭിമാനമായി മാറിയ ഡോ എസ്. അഹമ്മദിന്റെ ഈ പുതിയ നേട്ടം ഹൃദയം നിറഞ്ഞ അഭിനന്ദനത്തിന് അർഹമാണ്.