കുവൈത്ത് തീപിടിത്ത കേസിൽ(2024 ജൂൺ 12) രണ്ട് മലയാളികൾക്ക് കഠിന തടവ്

കുവൈത്ത് സിറ്റി : തൊഴിലാളി താമസ കേന്ദ്രത്തിനു തീപിടിച്ച് (2024 ജൂൺ 12) 49 പേർ മരിച്ച സംഭവത്തിൽ 2 മലയാളികളടക്കം 9 പേർക്ക് കുവൈത്ത് കോടതി കഠിന തടവ് വിധിച്ചു. കെട്ടിടത്തിലെ ക്യാംപ് ബോസ് ആലപ്പുഴ സ്വദേശി ജോസഫ് എം മണലേലി പറമ്പിൽ ഏബ്രഹാമിന് 3 വർഷവും ക്യാംപിലെ ജീവനക്കാരൻ കോഴിക്കോട് സ്വദേശി റിയാസിന് ഒരു വർഷവും തടവ് ലഭിച്ചു. തെറ്റായ സാക്ഷിമൊഴി നൽകി, അശ്രദ്ധ വരുത്തി എന്നീ കുറ്റങ്ങളാണ് ഇവർക്കെതിരെ ചുമത്തിയിട്ടുള്ളത്. ശിക്ഷ ലഭിച്ച മറ്റുള്ളവർ ഈജിപ്തിൽ നിന്നുള്ളവരാണ്.
പ്രവാസി വ്യവസായി കെ.ജി. ഏബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള എൻബിടിസി കമ്പനിയിലെ തൊഴിലാളികൾ താമസിച്ച കെട്ടിടത്തിൽ 2024 ജൂൺ 12നാണ് പിടിച്ചത്. മരിച്ചവരിൽ 24 പേർ മലയാളികളാണ്. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. കസ്റ്റഡിയിൽ എടുത്തിരുന്ന 2 മലയാളികൾ ഉൾപ്പെടെ 3 ഇന്ത്യക്കാർ, ഒരു കുവൈത്ത് പൗരൻ, ഈജിപ്തിൽ നിന്നുള്ള 4 പേർ എന്നിവർക്ക് ജാമ്യം ലഭിച്ചിരുന്നു.