AmericaCrimeLatest NewsNews

സൽമാൻ റുഷ്ദിയെ കുത്തിപ്പരിക്കേൽപ്പിച്ച പ്രതിക്ക് 25 വർഷം തടവ്

ന്യൂയോർക്ക് : 2022 ഓഗസ്റ്റിൽ അമേരിക്കയിലെ ന്യൂയോർക്ക് സംസ്ഥാനത്തെ ഷട്ടോക്വയിൽ സംഘടിപ്പിച്ച ഒരു പൊതുസമ്മേളനത്തിൽ എഴുത്തുകാരൻ സൽമാൻ റുഷ്ദിയെ കുത്തിപരിക്കേൽപ്പിച്ച ഹാദി മതാറിന് 25 വർഷം തടവുശിക്ഷ വിധിച്ച് കോടതി. ന്യൂജഴ്സിയിൽ താമസിക്കുന്ന ലബനീസ് വംശജനായ 26 കാരനായ മതാർ, വേദിയിൽ സംസാരിക്കാനെത്തിയ റുഷ്ദിയെ കത്തി കൊണ്ട് അക്രമിക്കുകയായിരുന്നു.

ഇതിൽ ഗുരുതരമായി പരുക്കേറ്റ റുഷ്ദിക്ക് വലതുകണ്ണിന്റെ കാഴ്ചയും ഒരു കൈയുടെ പ്രവർത്തന ശേഷിയുമാണ് നഷ്ടമായത്. ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ‘ദി സാത്താനിക് വേഴ്‌സസ്’ എന്ന പുസ്തകത്തിന്റെ പ്രസിദ്ധീകരത്തിന് 35 വർഷങ്ങൾക്കുശേഷം നടന്ന ആക്രമണമാണിത്. സാഹിത്യലോകത്ത് വലിയ വിമർശനങ്ങളും ഭീഷണികളും നേരിട്ടിട്ടുള്ള റുഷ്ദിയെ ലക്ഷ്യമിട്ടുണ്ടെന്നായിരുന്നു അന്വേഷണത്തിന്റെ നിഗമനം.

നീതിയും നിയമവും മുന്നിൽ വെച്ച് കോടതി നൽകിയ ശിക്ഷ, അക്രമത്തെ സഹായിച്ചോ ഉത്സാഹിപ്പിച്ചോ ചെയ്യുന്ന ആരെയും തിരിച്ചടിക്കുമെന്ന് വ്യക്തമാക്കി. ആക്രമണത്തെ തുടർന്ന് അഭിപ്രായസ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ആഗോളചർച്ചകൾ വീണ്ടും ശക്തമായിരുന്നു.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button