സ്ട്രീം 2025 സമ്മർ റിസർച്ച് പ്രോഗ്രാം: സ്കൂൾ വിദ്യാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.

ന്യൂ ജഴ്സി: ഹൈസ്കൂൾ തലത്തിലും താഴ്ന്ന ക്ലാസുകളിലും പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ആവിഷ്ക്കരിച്ചിരിക്കുന്ന വേനൽ അവധിക്കാല നൈപുണ്യ വികസന പരിശീലന പരിപാടി ‘സ്ട്രീം 2025 സമ്മർ റിസർച്ച് പ്രോഗ്രാം ‘ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. എം.ബി.എൻ ഫൗണ്ടേഷൻ്റെയും ഡാറ്റനോവയുടെയും നാമത്തിൻ്റെയും (NAMAM) സംയുക്ത ആഭിമുഖ്യത്തിലാണ് പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. അധ്യയന രംഗത്തെ സംരംഭകരായ ഡാറ്റനോവയാണ് പരിശീലന പരിപാടികൾക്ക് നേതൃത്വം നൽകുന്നത്. ഡോ. ലതാ നായർ ആണ് പ്രോജക്ട് ചെയർ.
കഴിഞ്ഞ മൂന്നുവർഷമായി വിജയകരമായി സംഘടിപ്പിച്ചു വരുന്ന ഈ വേനൽ കാല പരിശീലന പരിപാടിയിൽ വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരും പണ്ഡിതൻമാരും ഉൾപ്പെടുന്ന സമിതിയാണ് പാഠ്യക്രമങ്ങൾ രൂപപ്പെടുത്തിയിട്ടുള്ളതും പരിശീലനം നൽകുന്നതും.
വിദ്യാർത്ഥികളിൽ വിജ്ഞാന- ഗവേഷണ കൗതുകം വളർത്തുവാനും അവരെ അറിവിന്റെ പുതുമേഖലകളിലേക്ക് നയിക്കുവാനും ക്രിയാശക്തിയെ പരിപോഷിപ്പിക്കാനും ലക്ഷ്യമിടുന്ന സ്ട്രീം 2025 സമ്മർ റിസർച്ച് പ്രോഗ്രാം വേനൽ അവധിക്കാലം കൂടുതൽ സർഗ്ഗാത്മകമാക്കുന്ന തരത്തിലാണ് രൂപപ്പെടുത്തിയിരിക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. സ്ട്രീം 2025 സമ്മർ റിസർച്ച് പ്രോഗ്രാമിൽ പങ്കെടുക്കുന്നതിനും പേര് രജിസ്റ്റർ ചെയ്യുന്നതിനും [email protected] എന്ന ഈമെയിലിലേക്ക് CV അയക്കണം. കൂടുതൽ വിവരങ്ങൾക്ക് www.mbnfoundation.org അല്ലെങ്കിൽ ക്യുആർ കോഡ് സ്കാൻ ചെയ്യുക. തിരഞ്ഞെടുക്കപ്പെടുന്നവരെ വിവരം നേരിട്ട് അറിയിക്കും.