ഗാസയിലെ യുദ്ധം അവസാനിപ്പിക്കാതെ ഇസ്രായേലിന് പിന്തുണയില്ലെന്നു മുന്നറിയിപ്പ്: നിലപാട് കടുപ്പിച്ച് അമേരിക്ക

വാഷിംഗ്ടൺ: ഗാസയിൽ നടക്കുന്ന യുദ്ധം ഉടൻ അവസാനിപ്പിക്കണമെന്ന ആഗോള ആവശ്യങ്ങൾ മറികടച്ച് മുന്നോട്ട് പോകുന്ന ഇസ്രായേലിനോട് അമേരിക്ക കടുത്ത നിലപാടിലേക്ക് നീങ്ങുന്നതിന്റെ സൂചനകൾ ആണ് പുറത്തുവരുന്നത്. അമേരിക്കയുടെ പിന്തുണ ഇനി തുടരുമോ എന്ന കാര്യത്തിൽ ഭീഷണി നിറഞ്ഞ മുന്നറിയിപ്പാണ് ഇസ്രായേലിന് ലഭിച്ചിരിക്കുന്നത്.
ഗാസയിൽ ഇസ്രായേൽ നടത്തുന്ന സൈനിക നടപടികൾക്കെതിരെ ലോക രാജ്യങ്ങൾ ശക്തമായി പ്രതികരിക്കുന്ന സാഹചര്യത്തിലാണ് യുഎസും തന്റെ സമീപനം വ്യക്തമാക്കുന്നത്. പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അടുത്ത വൃത്തങ്ങൾ ഇസ്രായേലിന് നൽകിയ മുന്നറിയിപ്പ് ഇക്കാര്യത്തിൽ ഗൗരവപൂർണ്ണമാണ്. ഗാസയിലേയ്ക്ക് നടത്തുന്ന നീക്കങ്ങൾ അവസാനിപ്പിക്കാതെ മുന്നോട്ട് പോകരുത്, ഇല്ലെങ്കിൽ യുഎസിന്റെ പിന്തുണ ഇനി ലഭിക്കില്ല എന്നതായിരുന്നു മുന്നറിയിപ്പിന്റെ ഉള്ളടക്കം. വാഷിംഗ്ടൺ പോസ്റ്റ് ഉൾപ്പെടെയുള്ള പ്രമുഖ മാധ്യമങ്ങളാണ് ഈ വിവരം റിപ്പോർട്ട് ചെയ്തത്.
യുദ്ധം അവസാനിപ്പിക്കാൻ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് രാഷ്ട്രീയ മാർഗങ്ങൾ ഉണ്ടെങ്കിലും, അതിന് ആവശ്യമായ ഇച്ഛാശക്തി കാണിക്കുന്നില്ലെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഇതുവരെ നിരവധി രാജ്യങ്ങൾ ഗാസയിലേക്കുള്ള മാനുഷിക സഹായം അനുവദിക്കണമെന്ന് ആവശ്യമുന്നയിച്ചിട്ടും, ഇസ്രായേൽ അതിന് തടസ്സം സൃഷ്ടിക്കുന്നുവെന്ന ആരോപണങ്ങൾ നിലനിൽക്കുകയാണ്. ഈ സാഹചര്യത്തിലാണ് ട്രംപ് ഇസ്രായേലിനെ മിഡിൽ ഈസ്റ്റ് പര്യടനത്തിൽ നിന്ന് ഒഴിവാക്കിയതും, നെതന്യാഹുവിന് മേൽ സമ്മർദ്ദം ചെലുത്തുന്നതും.
അതേസമയം, അമേരിക്കൻ ഉപപ്രസിഡന്റ് ജെ ഡി വാൻസും പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്തും ഇസ്രായേലിലേക്ക് ഒരുതിയുള്ള സന്ദർശനം റദ്ധാക്കിയതായും റിപ്പോർട്ടുകളുണ്ട്. ഗാസ യുദ്ധം സംബന്ധിച്ച് യുഎസ് – ഇസ്രായേൽ ബന്ധങ്ങളിൽ സന്ധ്യാകാലം ആരംഭിച്ചതാണെന്ന വിലയിരുത്തലുകൾ പുറത്ത് വരുകയാണ്.