IndiaLatest NewsNewsOther CountriesPolitics

ഇന്ത്യ ആണവ ഭീഷണിക്ക് വഴങ്ങില്ല; ഭീകരതയ്‌ക്കെതിരെ ശക്തമായ നടപടിയെന്ന് ജയ്ശങ്കര്‍

ന്യൂഡല്‍ഹി: ഇന്ത്യ ആണവ ഭീഷണികള്‍ കൊണ്ടും ഭീകരാക്രമണങ്ങള്‍ കൊണ്ടും പിന്നോട്ടു പോകില്ലെന്ന് വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കര്‍ പറഞ്ഞു. ഇന്ത്യയെ ഭയപ്പെടുത്താന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ ശക്തമായ പ്രതികരണമാണ് ഉണ്ടാകുന്നതെന്നും അദ്ദേഹം അറിയിച്ചു.

ഏപ്രില്‍ 22-ന് പഹല്‍ഗാമില്‍ നടന്ന ഭീകരാക്രമണം ജമ്മു കശ്മീരിലെ ടൂറിസം മേഖല തകര്‍ക്കാനും മതവിഭേദം സൃഷ്ടിക്കാനും ലക്ഷ്യമിട്ടതായിരുന്നു. ഇതിന് മാതൃകാപരമായ തിരിച്ചടിയാണ് ഇന്ത്യ നല്‍കിയത്. ഭീകര സംഘടനകളുടെ ആസ്ഥാനമായിരുന്ന ബഹവല്‍പൂര്‍, മുരിദ്‌കെ എന്നിവിടങ്ങളിലുണ്ടായ ആക്രമണങ്ങളിലൂടെ അതിന് ഉത്തരം നല്‍കിയതായും ജയ്ശങ്കര്‍ പറഞ്ഞു.

ഗുജറാത്തിലെ വഡോദരയില്‍ നടന്ന ഒരു പൊതുപരിപാടിയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഭീകരതയ്ക്ക് പിന്തുണ നല്‍കുന്ന രാജ്യങ്ങള്‍ വലിയ വില കൊടുക്കേണ്ടിവരുമെന്ന് അദ്ദേഹം വ്യക്തമാക്കി.

സ്വയം പ്രതിരോധം നടത്താന്‍ ഇന്ത്യക്ക് ഉള്ള അവകാശത്തെ പല രാജ്യങ്ങളും പിന്തുണച്ചതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Show More

Related Articles

Back to top button