AmericaKeralaLatest NewsNews

ഡക്സ്റ്റർ ഫെരേരയ്ക്ക് ഡാലസിൽ സ്നേഹാദരം

ഡാലസ്: മലയാളി സമൂഹത്തിന് സുപരിചിതനും സാമൂഹിക-സാംസ്കാരിക പ്രവർത്തകനുമായ ഡക്സ്റ്റർ ഫെരേരയ്ക്ക് ഡാലസിൽ നടന്ന ചടങ്ങിൽ സ്നേഹാദരം നൽകി. മനോരമ എഡിറ്റോറിയൽ ഡയറക്ടർ ജോസ് പനച്ചിപ്പുറം അദ്ദേഹത്തെ പൊന്നാടയണിയിച്ച് ആദരിച്ചു.

ചടങ്ങിൽ ഡോ. എം.വി. പിള്ളയും എഴുത്തുകാരനും നടനുമായ തമ്പി ആന്റണിയും സംസാരിച്ചു.

“മൂന്ന് പതിറ്റാണ്ട് മുമ്പ് ഡാലസിൽ എത്തി, അവിടെയുള്ള മലയാളി സമൂഹത്തിനൊപ്പം സാംസ്കാരിക മേഖലയിലും ജീവകാരുണ്യ രംഗത്തും ഡക്സ്റ്റർ ഫെരേര സജീവമായി പ്രവർത്തിച്ചു.”. എറണാകുളം ലയൺസ് ക്ലബുമായി ചേർന്ന് നിർധനരായ കുട്ടികൾക്കായി ധാരാളം ജീവകാരുണ്യ പ്രവർത്തനങ്ങൾ അദ്ദേഹം ആരംഭിച്ചിട്ടുണ്ട്.

സമൂഹത്തിന് വേണ്ടി കരുതലോടെയും വ്യക്തമായ ദിശയോടെയും പ്രവർത്തിക്കുന്ന ഡക്സ്റ്റർ ഫെരേരയെ ആദരിച്ചത് ഒരു നന്ദി അറിയിപ്പാണ് എന്നും സംഘാടകർ പറഞ്ഞു.

Show More

Related Articles

Back to top button