Blog

മാർ. റാഫേൽ തട്ടിൽ പിതാവിന് ഹൂസ്റ്റണിൽ ആവേശത്തോടെ സ്വീകരണം

സിറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി ഹൂസ്റ്റണിൽ എത്തിയ മാർ. റാഫേൽ തട്ടിൽ പിതാവിന് ഹൃദയപൂർവ്വം സ്വീകരണം നൽകി. ഹൂസ്റ്റൺ സെന്റ് ജോസഫ് സിറോ മലബാർ ഫൊറോനാ പള്ളിയിലായിരുന്നു ചടങ്ങുകൾ.

മെയ് 30-ന് ഹൂസ്റ്റൺ ഇന്റർനാഷണൽ എയർപോർട്ടിൽ എത്തിയ പിതാവിനെയും അദ്ദേഹത്തോടൊപ്പം എത്തിയ ഷിക്കാഗോ രൂപതാ മെത്രാൻ മാർ. ജോയ് ആലപ്പാട്ടിനെയും, സെക്രട്ടറി ഫാ. ഫ്രാൻസിസ് എലവുത്തിങ്കലിനെയും പള്ളിയുടെ വികാരി ഫാ. ജോണിക്കുട്ടി പുലിശ്ശേരി, അസിസ്റ്റന്റ് വികാരി ഫാ. ജോർജ് പാറയിൽ, കൈക്കാരന്മാരായ സിജോ ജോസ്, പ്രിൻസ് ജേക്കബ് എന്നിവരുടെ നേതൃത്വത്തിൽ സ്വീകരിച്ചു.

പിന്നീട് പാരീഷ് കൗൺസിൽ അംഗങ്ങളും മറ്റു വിശിഷ്ടാതിഥികളും പങ്കെടുത്ത യോഗത്തിൽ മാർ. റാഫേൽ തട്ടിൽ പിതാവ് സംസാരിച്ചു. മാർ. ജോയ് ആലപ്പാട്ട് പിതാവിന് സ്വീകരണം നൽകി ആശംസകൾ അറിയിച്ചു.

മെയ് 31-ന് രാവിലെ 8:45ന് സെന്റ് ജോസഫ് ഫൊറോനാ പള്ളിയിൽ എത്തിയ മാർ. തട്ടിലിനെ വിശ്വാസ സമൂഹം സ്വീകരിച്ചു. തുടർന്ന് അദ്ദേഹത്തിന്റെ മുഖ്യ കാർമ്മികത്വത്തിൽ ആഘോഷപൂർണമായ തിരുവെഴുന്നെള്ളവും വിശുദ്ധ കുർബാനയും നടന്നു. സാഗർ രൂപതാധ്യക്ഷൻ മാർ. ജയിംസ് അത്തിക്കളം, ഫാ. എബ്രഹാം മുത്തോലത്ത്, ഫാ. വർഗീസ് കുന്നത്ത് തുടങ്ങിയ വൈദികർ സഹകാർമികരായി പങ്കെടുത്തു.

വിശുദ്ധ കുർബാനയ്ക്കു ശേഷം ഇടവകയുടെ ഉപഹാരം – റഫായേൽ മാലാഖയുടെ ഐക്കൺ, വികാരി ഫാ. ജോണിക്കുട്ടി പുലിശ്ശേരി, ഫാ. ജോർജ് പാറയിൽ, കൈക്കാരന്മാരായ സിജോ ജോസ്, വർഗീസ് കല്ലുവെട്ടാംകുഴി, പ്രിൻസ് ജേക്കബ് എന്നിവർ ചേർന്ന് സമർപ്പിച്ചു. സിറോ മലങ്കര ഇടവക വികാരി ഫാ. ബിന്നി ഫിലിപ്പ് ബിഷപ്പിന് ആശംസകൾ അറിയിച്ചു.

ചടങ്ങുകൾക്ക് ശേഷം സ്നേഹവിരുന്നോടെ പിതാവിന്റെ ഹൂസ്റ്റൺ സന്ദർശനം സമാപിച്ചു. തുടർന്ന് അദ്ദേഹം ഷിക്കാഗോക്ക് മടങ്ങി.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button