AmericaAssociationsFOKANALatest NewsNews

ഫൊക്കാന പെൻസിൽവാനിയ റീജന്റെ കുടുംബ സംഗമം ജൂൺ 7ന് ബിയറിൽ

പെൻസിൽവാനിയ : ഫെഡറേഷൻ ഓഫ് കേരള അസോസിയേഷൻസ് ഇൻ നോർത്ത് അമേരിക്ക (ഫൊക്കാന) പെൻസിൽവാനിയ റീജന്റെ ഈ വർഷത്തെ കുടുംബസംഗമം ജൂൺ 7 ശനിയാഴ്ച നടക്കും. ഡെലവെയറിൽ ബിയർ നഗരത്തിലെ ലംസ് പോണ്ട് സ്റ്റേറ്റ് പാർക്കിലാണ് പിക്‌നിക്കിന് വേദിയാവുന്നത്. രാവിലെ 11 മുതൽ വൈകിട്ട് 5 മണിവരെയാകും പരിപാടികൾ.

പൊതു സമൂഹത്തെ ഉദ്ദേശിച്ച് സംഘടിപ്പിക്കുന്ന ഈ പിക്‌നിക് കുടുംബാംഗങ്ങൾക്കും മക്കൾക്കുമൊക്കെ വിനോദത്തിനും സൗഹൃദക്കൂട്ടായ്മയ്ക്കും ഏറെ സംഭാവന ചെയ്യുന്ന പരിപാടിയാണ്. പിക്‌നിക്കിന്റെ ഭാഗമായി വിവിധ കായിക മത്സരങ്ങൾ, കുട്ടികൾക്കുള്ള വിനോദ പരിപാടികൾ, സംഘഗാനങ്ങൾ, തനതായ കേരളീയ ഭക്ഷണങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്.

പരിപാടിയുടെ വിജയത്തിനായി ഫൊക്കാന പെൻസിൽവാനിയ റീജന്റെ വൈസ് പ്രസിഡന്റ് ഷാജി ശാമുവേൽ, അസി. ജോയിന്റ് ട്രഷറർ മില്ലി ഫിലിപ്പ്, നാഷണൽ കമ്മിറ്റി അംഗങ്ങളായ അജിത് ചാണ്ടി, സുധീപ് നായർ എന്നിവരും മറ്റ് ഭാരവാഹികളായ അഭിലാഷ് ജോൺ, സണ്ണി ചെറിയാൻ, ലിബിൻ പുന്നശ്ശേരിൽ, സക്രിയ പെരിയപ്പുറം, എൽഡോ വർഗീസ്, മാത്യു ചെറിയാൻ, സുധാ കർത്താ, ബ്ലെസ്സൺ മാത്യു, ലിസി തോമസ്, രാജൻ സാമുവേൽ, സന്തോഷ് എബ്രഹാം, അലക്സ് ചെറിയാൻ ജോർജ് നടവയൽ, റോണി വർഗീസ്, ഫെയ്‌ത് മറിയ എൽഡോ എന്നിവർ ചേർന്ന് സംയുക്തമായി നേതൃത്വം നൽകുന്നു.

വേദി:
ലംസ് പോണ്ട് സ്റ്റേറ്റ് പാർക്ക്, 1068 Howell School Road, Bear, DE 19701

കേരളീയ ആത്മസാന്ദ്രതയും കുടുംബ സ്നേഹബന്ധങ്ങളും പങ്കുവെക്കുന്ന ഈ സമ്മേളനം പങ്കെടുക്കുന്നവർക്കായി അവിസ്മരണീയമായ അനുഭവമായിരിക്കും.

Show More

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button