അമേരിക്കയിൽ അന്തരിച്ച അച്ചാമ്മ സ്കറിയയ്ക്ക് (ജലജ – 73 വയസ്സ്) വെള്ളിയാഴ്ച അന്തിമോപചാരങ്ങൾ

ഫിലാഡൽഫിയ: റാന്നി ചെത്തോങ്കര പന്നിവേലിക്കാലായിൽ സ്കറിയ തോമസിന്റെ (കുഞ്ഞുമോൻ) ജീവിതപങ്കാളിയായ അച്ചാമ്മ സ്കറിയ (ജലജ – 73 വയസ്സ്) ജൂൺ 6-ന് ഫിലാഡൽഫിയയിൽ അന്തരിച്ചു. പരേത മുണ്ടിയപ്പള്ളി പാറയിൽ കുടുംബാംഗമാണ്.
മക്കൾ ഷീന (ഫിലാഡൽഫിയ), ജെഷ്‌ലി (സാൻ ജോസ്, കാലിഫോർണിയ), മരുമക്കൾ ടോംസൺ (ഫിലാഡൽഫിയ), റെനിൻ (സാൻ ജോസ്), കൊച്ചുമക്കൾ ടെസ്സാ, ജോഷ്, സൈറ എന്നിവരാണ്. സഹോദരങ്ങൾ വത്സമ്മ, കുഞ്ഞുമോൾ, സിസിലി, രാജി (ജോർജിയ), ലളിത, സാലി (ഷിക്കാഗോ) എന്നിവരാണുള്ളത്.
ജൂൺ 13 വെള്ളിയാഴ്ച രാവിലെ 8.30 മുതൽ 12.30 വരെ ഫിലാഡൽഫിയയിലെ അസൻഷൻ മാർത്തോമാ ദേവാലയത്തിൽ പൊതുദർശനവും സംസ്കാരശുശ്രൂഷകളും നടക്കും. തുടർന്ന് സംസ്കാരം ബീച്ച്‌വുഡ് സെമിത്തേരിയിലായിരിക്കും.
https://www.youtube.com/c/SumodJacobVideoPhotography/live
https://www.sumodjacobphotography.com/Live
കൂടുതൽ വിവരങ്ങൾക്ക്:
സ്കറിയ തോമസ് (കുഞ്ഞുമോൻ) – 267 266 3242
ടോംസൺ – 215 275 9666
റെന്നിൻ – 469 835 2328