AmericaCommunityKeralaLatest NewsNews

ബ്രിസ്‌ബെൻ യാക്കോബായ പള്ളിയിൽ ജൂൺ അവസാനം വിശുദ്ധാനുഭവമായി പെരുന്നാൾ ദിനങ്ങൾ

ബ്രിസ്‌ബെൻ സെന്റ് തോമസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ്‌ പള്ളിയിൽ ഇടവകയുടെ കാവൽ പിതാവായ വിശുദ്ധ തോമാശ്ലീഹായുടെ ദുക്‌റോനോയും വിശുദ്ധ പത്രോസും പൗലോസും ശ്ലീഹന്മാരുടെ ഓർമപ്പെരുന്നാളും സംയുക്തമായി 2025 ജൂൺ 27 മുതൽ 29 വരെ നടത്തപ്പെടുന്നു.

പ്രധാന പെരുന്നാൾ ദിവസമായ ജൂൺ 29-ന്, അഞ്ചിന്മേൽ കുർബാനയ്ക്ക് ഫാ. ജേക്കബ് ജോസഫ് (മെൽബൺ) മുഖ്യ കാർമികത്വം വഹിക്കും. ഫാ. ഡോ. പൗലോസ് തെക്കൻ, ഫാ. ഷിജു ജോർജ്, ഫാ. റോബിൻ ദാനിയേൽ, വികാരി ഫാ. എൽദോസ് സ്കറിയ എന്നിവർ സഹകാർമികരായിരിക്കും. ഓസ്ട്രേലിയൻ അതിഭദ്രാസനത്തിലെ ക്വീൻസ്ലാൻഡ് സംസ്ഥാനത്തുള്ള പള്ളികളിൽ ആദ്യമായാണ് അഞ്ചിന്മേൽ കുർബാന നടത്തപ്പെടുന്നത് എന്നതും ഈ പെരുന്നാളിന്റെ പ്രധാന ആകർഷണമാണ്.

പെരുന്നാളിനോട് അനുബന്ധിച്ച് കുർബാന, വചനശുശ്രൂഷ, യുവജനങ്ങൾക്ക് ക്ലാസുകൾ, ഭക്തിനിർഭരമായ പ്രദക്ഷിണം, നേർച്ചസദ്യ, ആദ്യഫല ലേലം, ചെണ്ടമേളം തുടങ്ങിയ ആചാരാനുഷ്ഠാനങ്ങളും പരിപാടികളും ക്രമീകരിച്ചിരിക്കുകയാണ്.

ക്രമീകരണങ്ങൾ വിജയകരമായി പുരോഗമിക്കുകയാണെന്ന് ഇടവക സെക്രട്ടറി ജെമ്മി വർഗീസ്, ട്രസ്റ്റി എൽദോസ് ടി. ജെ. എന്നിവർ അറിയിച്ചു. വലിയ ആത്മീയാരാധനയും കുടുംബ ഐക്യവും പ്രതീക്ഷയോടെയാണ് ഈ പെരുന്നാൾക്കായുള്ള കാത്തിരിപ്പ്.

Show More

Related Articles

Back to top button