ഡാലസ് : പ്രസംഗമത്സരത്തിൽ മികച്ച പ്രകടനം കാഴ്ചവെച്ച് ഡാലസിൽ താമസിക്കുന്ന ഐവിൻ തോമസ് ഒന്നാം സ്ഥാനത്തെത്തി. ‘ടോൾ ടെയിൽ’ എന്ന പ്രസിദ്ധമായ ടോസ്റ്റ്മാസ്റ്റേഴ്സ് ഇന്റർനാഷണൽ മത്സരം (ടെക്സസ്, ഡിസ്ട്രിക്റ്റ് 50) ആയിരുന്നു ഇത്.
പത്തുവർഷത്തിലധികമായി ടോസ്റ്റ്മാസ്റ്ററായി പ്രവർത്തിക്കുന്ന ഐവിൻ, ക്ലബ് തലത്തിൽ തുടങ്ങി ഏരിയ, ഡിവിഷൻ തലങ്ങളിലൂടെ വിജയിച്ചാണ് ഡിസ്ട്രിക്റ്റ് മത്സരത്തിലേക്ക് എത്തിയത്.
ടെക്സാസിലെ ഗാർലൻഡിലാണ് ഐവിൻ താമസിക്കുന്നത്. തോമസ് ചിറമ്മലിന്റെയും സാജി ദേവസ്സിക്കുട്ടിയുടെയും മകനാണ്. സഹോദരി: അന്നറ്റ് തോമസ്.
തന്റെ കഴിവുകൾ കണ്ടെത്താനും മെച്ചപ്പെടുത്താനും ടോസ്റ്റ്മാസ്റ്റേഴ്സ് വലിയ സഹായമായെന്ന് ഐവിൻ പറഞ്ഞു. വിജയത്തിന് ശേഷം വിവിധയിടങ്ങളിൽ നിന്നുള്ള അഭിനന്ദനങ്ങൾ അദ്ദേഹം ഏറ്റുവാങ്ങുകയാണ്.















































