AmericaIndiaKeralaLatest NewsNewsPolitics

ആറന്മുള ഭൂമി ഇലക്ട്രോണിക്സ് ക്ലസ്റ്ററിന് കെജിഎസ് ഗ്രൂപ്പിന് നൽകില്ലെന്ന് ഭൂഉടമ എബ്രഹാം കലമൺ

ആറന്മുള : ആറന്മുള വിമാനത്താവളത്തിനായി സ്വന്തമായി വാങ്ങിയ ഭൂമി കെജിഎസ് ഗ്രൂപ്പിന്റെ ഇലക്ട്രോണിക്സ് ക്ലസ്റ്റർ പദ്ധതിക്കായി വിട്ടുകൊടുക്കാനാകില്ലെന്ന് ഭൂഉടമ എബ്രഹാം കലമൺ വ്യക്തമാക്കി. വിമാനത്താവള പദ്ധതിക്കായാണ് താൻ ഒരുകോടിക്കും മുകളിലായ ചെലവിൽ ഈ ഭൂമി വാങ്ങിയത്. തൻറെ അറിയിപ്പില്ലാതെയോ സമ്മതമില്ലാതെയോ മറ്റൊരു പദ്ധതിക്കായി അതുപയോഗിക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ഭൂമിയുമായി ബന്ധപ്പെട്ട എല്ലാ രേഖകളും ഇപ്പോഴും തൻറെ പേരിലാണെന്നും, നിയമപരമായി അതിന്റെ ഉടമസ്ഥാവകാശം താനാണെന്നും എബ്രഹാം കലമൺ പറഞ്ഞു. വിഷയത്തിൽ കോടതിയും സമീപിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.

Show More

Related Articles

Back to top button