AmericaKeralaLatest NewsNewsObituary
വർക്കല സ്വദേശിനി ജൂലി പ്രസാദ്( 58) ടൊറന്റോയിൽ അന്തരിച്ചു

ടൊറന്റോ ∙ വർക്കല സ്വദേശിനിയായ ജൂലി പ്രസാദ് ( 58) കാനഡയിലെ ടൊറന്റോയിൽ നിര്യാതയായി. സംസ്കാര ചടങ്ങുകൾ ജൂൺ 18 ബുധനാഴ്ചയും ജൂൺ 19 വ്യാഴാഴ്ചയും നടക്കും.
ജൂൺ 18-ന് ബുധനാഴ്ച വൈകിട്ട് 6 മണിമുതൽ രാത്രി 8 മണിവരെ യോർക്കിലെ 1273 വെസ്റ്റ് റോഡിൽ സ്ഥിതി ചെയ്യുന്ന സ്കോട്ട് ഫ്യൂണറൽ ഹോമിൽ പൊതുദർശനത്തിനായി മൃതദേഹം വയ്ക്കും.

ജൂൺ 19-ന് വ്യാഴാഴ്ച രാവിലെ 9 മണിമുതൽ 11 മണിവരെയാണ് സംസ്കാര ശുശ്രൂഷകൾ. കോൺകോഡിലുള്ള 7241 ജെയിൻ സ്ട്രീറ്റിലെ ബീച്ച് വുഡ് സെമിത്തേരിയിലാണ് സംസ്കാരം നടക്കുക.
ആത്മാവിന്റെ ശാന്തിക്കായി പ്രാർഥിക്കുന്നു.