AmericaKeralaLatest NewsNews

ഫിലഡൽഫിയയിൽ ചെങ്ങന്നൂർ അസോസിയേഷൻ തുടക്കം; സൗഹൃദ മീറ്റിങ്ങുകൾ നടത്താൻ തീരുമാനം

ഫിലഡൽഫിയ: ഫിലഡൽഫിയയിൽ ചെങ്ങന്നൂർ അസോസിയേഷൻ പ്രവർത്തനം ഔദ്യോഗികമായി ആരംഭിച്ചു. കാസ്സി റസ്റ്റോറന്റിൽ നടന്ന പ്രവർത്തനോദ്ഘാടനം ഫാ. ചാക്കോ പുന്നുസ് നിർവഹിച്ചു. അസോസിയേഷൻ അധ്യക്ഷൻ ഷിബു വർഗീസ് കൊച്ചുമഠം യോഗം നയിച്ചു. രാജു ശങ്കരത്തിൽ എംസിയായി പ്രവർത്തനം മുന്നോട്ട് നയിച്ചു.

ജോർജ് കുര്യൻ, ബെന്നി മാത്യു, സതീഷ് കുരുവിള, കോശി ഡാനിയേൽ, സക്കറിയ തോമസ്, ജോസ് സക്കറിയാ, ജെസ്സി മാത്യു, വർഗീസ് ജോൺ, തോമസ് സാമുവൽ, അനിൽ ബാബു എന്നിവർ ആശംസകൾ നേർന്നു.

അസോസിയേഷൻ വനിതാ വിഭാഗം ഉദ്ഘാടനം ചെയ്തു. ജെസി മാത്യു, മിനി കോശി, സുനു വർഗീസ്, ആനി സക്കറിയാ എന്നിവരെ വനിതാ കോഓർഡിനേറ്റർമാരായി തെരഞ്ഞെടുത്തു. കൂടാതെ മാത്യൂസ് ടി വർഗീസ്, ജോയൽ സതീഷ്, ഏഞ്ചലിന മാത്യു എന്നിവരുടെ നേതൃത്വത്തിൽ യുവജന വിഭാഗത്തിന് കോഓർഡിനേറ്റർ സംഘം രൂപപ്പെട്ടു.

അസോസിയേഷൻ സെക്രട്ടറി ഷിബു മാത്യു നന്ദിപ്രഖ്യാപനം നടത്തി. സമാപനത്തിൽ, എല്ലാ അംഗങ്ങളും ഒരുമിച്ച് സൗഹൃദം പങ്കുവെക്കുന്ന രീതിയിൽ ‘സൗഹൃദ മീറ്റിങ്ങുകൾ’ നടത്താൻ തീരുമാനം ഉണ്ടായി.

Show More

Related Articles

Back to top button