ന്യൂയോര്‍ക്ക്: ഉഴവൂര്‍ ചാക്കിട്ടമാക്കില്‍ സി.കെ. സ്റ്റീഫന്‍ (87), റിട്ടയേര്‍ഡ് അധ്യാപകന്‍ അന്തരിച്ചു. ഭാര്യ പരേതയായ ചിന്നമ്മ സ്റ്റീഫന്‍, കരിങ്കുന്നം ചവറാട്ട് കുടുംബാംഗം.
മക്കള്‍ ആശിഷ്, ആശ (ന്യൂയോര്‍ക്ക്), അഭിലാഷ് (കല്‍ക്കട്ട), ഡോ. ആഷ്ലി (അമല മെഡിക്കല്‍ കോളേജ്, തൃശൂര്‍) എന്നിവരാണ്. മരുമക്കളായി ജൂഡി കൊച്ചുപറമ്പില്‍ (എസ്.എച്ച്. മൗണ്ട്, കോട്ടയം), ചാക്കോമന്‍ മൂലേപ്പറമ്പില്‍ മേമ്മുറി (ന്യൂയോര്‍ക്ക്), അനു കൈപ്പിള്ളി പറമ്പില്‍ കൊടകര (കല്‍ക്കട്ട), ഡോ. ബാസ്റ്റിന്‍ കൈതാരത്ത് എളവള്ളി (തൃശൂര്‍) എന്നിവരും കുടുംബാംഗങ്ങളായുണ്ട്.
കൊച്ചുമക്കള്‍ ഐറിന്‍, നിക്കോള്‍, ക്രിസ്റ്റ, പ്രിയ, ജേക്കബ്, ജസ്റ്റിന്‍, നീല്‍, ദിയ, ദ്യുതി എന്നിവരാണ്.
സംസ്‌കാരം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് 3 മണിക്ക് ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് ഫൊറോനാ പള്ളി സെമിത്തേരിയില്‍ നടക്കും.














































