ന്യൂഡല്‍ഹി: ഹൂതി വിമതര്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് ചെങ്കടലില്‍ മുങ്ങിയ “ഇറ്റേണിറ്റി സി” എന്ന ചരക്ക് കപ്പലില്‍ നിന്നു ഇന്ത്യക്കാരന്‍ അഗസ്റ്റിന്‍ ദാസയനെ സൗദി അറേബ്യ രക്ഷപ്പെടുത്തി. കപ്പലില്‍ സെക്യൂരിറ്റി ജീവനക്കാരനായിരുന്നു അഗസ്റ്റിന്‍.
അഗസ്റ്റിനൊപ്പം ആകെ 10 പേരെ കൂടി സുരക്ഷിതമായി രക്ഷപ്പെടുത്താന്‍ കഴിഞ്ഞതായാണ് റിപ്പോര്‍ട്ട്. രക്ഷപ്പെട്ടവരെ ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സംഘം സന്ദര്‍ശിച്ചു. അഗസ്റ്റിന്‍ ഇന്ത്യയില്‍ തിരിച്ചുപോകുന്നതിനായി ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയതായി കോണ്‍സുലേറ്റ് അറിയിച്ചു.

അതേസമയം, കപ്പല്‍ പൂര്‍ണമായി മുങ്ങിയതിനാല്‍ കാണാതായ മറ്റ് 10 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. തിരച്ചില്‍ തുടരുകയാണ്.















































